ബ്ര​ഹ്മ​ഗി​രി​യി​ലെ മാ​ലി​ന്യ പ്ര​ശ്നം: ക​ള​ക്ട​റു​ടെ ഫ​ണ്ടി​ൽ നി​ന്ന് സ​ഹാ​യം ന​ൽ​ക​ണമെന്ന്
Saturday, June 15, 2019 12:23 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: മാ​ലി​ന്യ പ്ര​ശ്ന​ത്തി​ന്‍റെ പേ​രി​ൽ ബ്ര​ഹ്മ​ഗി​രി മാം​സ സം​സ്ക​ര​ണ ഫാ​ക്ട​റി​ക്ക് മു​ന്നി​ൽ കു​ത്തി​യി​രു​ന്ന പ്ര​ദേ​ശ​വാ​സി​ക​ളെ മ​ർ​ദി​ച്ച അ​ന്പ​ല​വ​യ​ൽ എ​സ്ഐയെ ​സ​സ്പെ​ൻഡ് ചെ​യ്യ​ണ​മെ​ന്നും മ​ർ​ദ​ന​മേ​റ്റ മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും ക​ള​ക്ട​റു​ടെ ഫ​ണ്ടി​ൽ നി​ന്ന് സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും നെ​ൻ​മേ​നി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
പ​രി​ക്കേ​റ്റ​വ​രെ ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ ചി​കി​ത്സ നി​ഷേ​ധി​ച്ചവ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. അ​ല്ലാ​ത്ത​പ​ക്ഷം ആ​ശു​പ​ത്രി പ​ടി​ക്ക​ൽ സ​മ​രം ആ​രം​ഭി​ക്കു​ം. പ്ര​സി​ഡ​ന്‍റ് സി.​ടി. ച​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. പോ​ൾ​സ​ണ്‍, ഡി​കെ​ടി​എ​ഫ് താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ഷാ​ജി ചു​ള്ളി​യോ​ട്, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം. വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

തൊ​ഴി​ൽ മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി

ക​ൽ​പ്പ​റ്റ: മ​ല​ബാ​ർ എ​സ്റ്റേ​റ്റ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി.​കെ. അ​നി​ൽ​കു​മാ​ർ, ബി. ​സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ വ​യ​നാ​ട്ടി​ലെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ നേ​രി​ടു​ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തൊ​ഴി​ൽ മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി.
അ​ടി​യ​ന്ത​ര​മാ​യി ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ ചീ​ഫ് ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് പ്ലാ​ന്‍റേ​ഷ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്തി​ൽ യോ​ഗം വി​ളി​ച്ച് ചേ​ർ​ക്കാ​മെ​ന്നും പ​രി​ഹാ​ര​മാ​യി​ല്ലെ​ങ്കി​ൽ നേ​രി​ട്ട് യോ​ഗം വി​ളി​ച്ച് പ്ര​ശ്ന​പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​മെ​ന്നും മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി.