സൗ​ജ​ന്യ ആ​നി​മേ​ഷ​ൻ സെ​മി​നാ​ർ ഇ​ന്ന്
Saturday, June 15, 2019 12:23 AM IST
ക​ൽ​പ്പ​റ്റ: ആ​നി​മേ​ഷ​ൻ രം​ഗ​ത്തെ സാ​ധ്യ​ത​ക​ളും കോ​ഴ്സു​ക​ളും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ന് ക​ൽ​പ്പ​റ്റ സി​വി​ൽ സ്റ്റേ​ഷ​ന് എ​തി​ർ വ​ശ​ത്തെ വ​യ​നാ​ട് പ്ര​സ് അ​ക്കാ​ദ​മി ഹാ​ളി​ൽ ഇ​ന്ന് സൗ​ജ​ന്യ ആ​നി​മേ​ഷ​ൻ സെ​മി​നാ​ർ ന​ട​ക്കും. സി​നി​മ, ആ​നി​മേ​ഷ​ൻ മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​രു​ടെ ക്ലാ​സു​ക​ൾ, സി​നി​മാ പ്ര​ദ​ർ​ശ​നം, തൊ​ഴി​ല​വ​സ​ര​ങ്ങ​ളും കോ​ഴ്സു​ക​ളും പ​രി​ച​യ​പ്പെ​ടു​ത്ത​ൽ, ഡ്രോ​യിം​ഗ്, ച​ർ​ച്ച തു​ട​ങ്ങി​യ​വ ഉ​ണ്ടാ​കും. രാ​വി​ലെ പ​ത്ത് മു​ത​ലാ​ണ് സെ​മി​നാ​ർ. ഫോൺ: 8281724488.

ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​ശു​വി​ന് പ​രി​ക്ക്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​ശു​വി​ന് പ​രി​ക്കേ​റ്റു. നൂ​ൽ​പ്പുഴ ക​ല്ലു​മു​ക്ക് കു​റു​മ കോ​ള​നി​യി​ലെ സു​മി​ത്ര​യു​ടെ പ​ശു​വി​നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക​ടു​വ ആ​ക്രി​ച്ച​ത്. കോ​ള​നി​ക്ക് സ​മീ​പ​ത്തെ പു​ഴ​ക്ക​ര​യി​ൽ മേ​യു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണം. ബ​ഹ​ളം കേ​ട്ട് സ​മീ​പ​വാ​സി​ക​ൾ എ​ത്തി​യ​തോ​ടെ ക​ടു​വ വ​ന​ത്തി​ൽ മ​റ​ഞ്ഞു. വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തു പ​രി​ശോ​ധ​ന ന​ട​ത്തി.

വൃ​ക്ഷ​ത്തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു

വൈ​ത്തി​രി: ഹ​രി​തം സ​ഹ​ക​ര​ണം പ​ദ്ധ​തി​യി​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് വൃ​ക്ഷ​ത്തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു.
മെം​ബ​ർ കെ.​വി. ദേ​വ​സ്യ​ക്കു തൈ ​ന​ൽ​കി പ്ര​സി​ഡ​ന്‍റ് കെ.​വി. വേ​ലാ​യു​ധ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി കെ. ​ബി​ന്ദു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ​മാ​രാ​യ എം.​വി. കു​ര്യ​ൻ, എ​സ്. ചി​ത്ര​കു​മാ​ർ, പി.​എ. ദേ​വ​സ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.