ബേബിപോൾ സ്മാരക അവാർഡ് സമ്മാനിച്ചു
Saturday, June 15, 2019 12:23 AM IST
ക​ൽ​പ്പ​റ്റ: ബേ​ബി പോ​ൾ സ്മാ​ര​ക അ​വാ​ർ​ഡ് കെ.​ജെ. ബേ​ബി​ക്ക് സ​മ്മാ​നി​ച്ചു. ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ലെ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ര​ച​ന​ക​ൾ, കു​ട്ടി​ക​ളു​ടെ മേ​ഖ​ല​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ പരിഗണിച്ച് ബേ​ബി പോ​ൾ അ​നു​സ്മ​ര​ണ സ​മി​തി ഏ​ർ​പ്പെ​ടു​ത്തി​യ 5001 രൂ​പ​യും ഫ​ല​ക​വു​മ​ട​ങ്ങി​യ അ​വാ​ർ​ഡ് സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ സി.​ആ​ർ. നീ​ല​ക​ണ്ഠ​ൻ സ​മ്മാ​നി​ച്ചു.
ജോ​സ് സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രു​വ​ന​ന്ത​പു​രം ശാ​ന്തിഗ്രാം ​ഡ​യ​റ​ക്ട​ർ എ​ൽ. പ​ങ്ക​ജാ​ക്ഷ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ സി.​ആ​ർ. നീ​ല​ക​ണ്ഠ​ൻ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. കെ.​ജെ. ബേ​ബി, വി. ​ഫി​ലി​പ്പോ​സ്, സി.​കെ. ദി​നേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.