ന​ഗ​ര​സ​ഭ വാ​ങ്ങി​യ സ്കൂ​ൾ ബ​സു​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ന്നി​ല്ല
Saturday, June 15, 2019 12:23 AM IST
മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ വാ​ങ്ങി​യ ര​ണ്ട് സ്കൂ​ൾ ബ​സു​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ന്നി​ല്ല.
പ​ട്ടി​ക​വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട​ത​ട​ക്കം വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്ര​യ്ക്കാ​യി ടി​എ​സ്പി ഫ​ണ്ടി​ൽ​നി​ന്നും 30 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു വാ​ങ്ങി​യ ബ​സു​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​നാ​ണ് വൈ​കു​ന്ന​ത്. വാ​ഹ​ന നി​ർ​മാ​താ​ക്ക​ളി​ൽ​നി​ന്നു ഫോം 20 ​ല​ഭി​ക്കാ​ത്ത​താ​ണ് ത​ട​സം.
ഗ​വ.​യു​പി സ്കൂ​ളി​നും വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു​മാ​ണ് ബ​സു​ക​ൾ അ​നു​വ​ദി​ച്ച​ത്. വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ന്നു ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ബ​സു​ക​ൾ ഷെ​ഡിൽ കി​ട​ക്കു​ക​യാ​ണ്. ബ​സ് ഇ​ട​പാ​ടി​ൽ അ​ഴി​മ​തി​യു​ണ്ടെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​ന്പ് നാ​ളെ

മാ​ന​ന്ത​വാ​ടി: ആ​രോ​ഗ്യ വ​കു​പ്പ്, നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ, തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത്, കോ​ഴി​ക്കോ​ട് കോം​ട്ര​സ്റ്റ് ക​ണ്ണാ​ശു​പ​ത്രി എ​ന്നി​വ സം​യു​ക്ത​മാ​യി നാ​ളെ തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​വ​രെ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​നാ ക്യാ​ന്പ് ന​ട​ത്തും.
ര​ജി​സ്ട്രേ​ഷ​ൻ 8.30നു ​തു​ട​ങ്ങും. പ​രി​ശോ​ധ​ന​യി​ൽ ആ​വ​ശ്യ​മെ​ന്നു കാ​ണു​ന്ന​വ​ർ​ക്കു ക​ണ്ണ​ട​യും ശ​സ്ത്ര​ക്രി​യ​യും സൗ​ജ​ന്യ​മാ​യി​രി​ക്കും.