അന്താരാഷ്‌ട്ര യോ​ഗ​ദി​നം: വി​ളം​ബ​ര ജാ​ഥ സംഘടിപ്പിച്ചു
Saturday, June 15, 2019 12:23 AM IST
ക​ൽ​പ്പ​റ്റ: നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ൻ, ആ​യു​ഷ് വ​കു​പ്പ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്താ​രാഷ്‌ട്ര​യോ​ഗ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള വി​ളം​ബ​ര ജാ​ഥ ന​ട​ത്തി. ന​ഗ​ര​സ​ഭാ​ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​നി​ത ജ​ഗ​ദീ​ഷ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.
ഡി​എം​ഒ ഡോ.​ഇ. സോ​ണി​യ (ഭാ​ര​തീ​യ ചി​കി​ത്സ വ​കു​പ്പ്), ഡോ. ​അ​ജി വി​ൽ​ബ​ർ​ട്ട്(​ഹോ​മി​യോ), സി​എം​ഒ ഡോ.​എ. പ്രീ​ത, എം​എം​എ​ഐ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​രാ​ജ്മോ​ഹ​ൻ,ആ​യു​ർ​വേ​ദ, ഹോ​മി​യോ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ, എ​എം​എ​ഐ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഫീ​സി​ള​വ് നൽകും

ക​ൽ​പ്പ​റ്റ: ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ലോ​ർ​ഡ്സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ പെ​ട്രോ​ളി​യം എ​ൻ​ജി​നിയ​റിം​ഗി​ന് ജി​ല്ല​യി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് ഫീ​സി​ള​വ്. പി​ന്നോ​ക്ക ജി​ല്ല​യാ​യ വ​യ​നാ​ട്ടി​ൽ​നി​ന്നു​ള്ള 25 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ദ്യ സെ​മ​സ്റ്റ​റി​ൽ ട്യൂ​ഷ​ൻ ഫീ​സി​ള​വ് ന​ൽ​കു​ന്ന​തെ​ന്ന് കോ​ള​ജ് പ്ര​തി​നി​ധി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ 60 ശ​ത​മാ​ന​ത്തി​ല​ധി​കം മാ​ർ​ക്ക് നേ​ടി​യവർക്ക് അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ക​ൽ​പ്പ​റ്റ​യി​ലെ വി​ദ്യാ ക്ലാ​സ​സു​മാ​യി ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍-9048904904, 8547560152. കോ​ള​ജ് പ്ര​തി​നി​ധി​ക​ളാ​യ ജ​യ​ജി​ത് ജ​യ​രാ​ജ്, സി.​പി. മ​നോ​ഹ​ര​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.