സാ​ക്ഷ​ര​താ പ​ദ്ധ​തി​ക​ൾ അ​വ​ലോ​ക​നം ചെ​യ്തു
Saturday, June 15, 2019 12:24 AM IST
ക​ൽ​പ്പ​റ്റ: സാ​ക്ഷ​ര​താ​മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ ന​ട​ക്കു​ന്ന വ​യ​നാ​ട് ആ​ദി​വാ​സി സാ​ക്ഷ​ര​താ പ​ദ്ധ​തി, ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​നാ​യു​ള്ള സ​മ​ഗ്ര പ​ദ്ധ​തി, പ​ട്ടി​ക ജാ​തി വി​ഭാ​ഗ​ക്കാ​ർ​ക്കാ​യു​ള്ള ന​വ​ചേ​ത​ന പ​ദ്ധ​തി, ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ച​ങ്ങാ​തി പ​ദ്ധ​തി, വി​വി​ധ ഭാ​ഷാ പ​ഠ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ൾ, സാ​മൂ​ഹ്യ സാ​ക്ഷ​ര​താ പ​രി​പാ​ടി​ക​ൾ, നാ​ല്, ഏ​ഴ്, പ​ത്ത്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​താ പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ അ​വ​ലോ​ക​നം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്ര​സി​ഡ​ന്‍റി​ന്‍റെ ചേ​ന്പ​റി​ൽ ന​ട​ന്ന ജി​ല്ലാ സാ​ക്ഷ​ര​താ സ​മി​തി യോ​ഗ​ത്തി​ൽ പ​ദ്ധ​തി​ക​ളു​ടെ തു​ട​ർ​പ​രി​പാ​ടി​ക​ളു​ടെ ആ​സൂ​ത്ര​ണ​വും ന​ട​ന്നു. വ​യ​നാ​ട് ആ​ദി​വാ​സി സാ​ക്ഷ​ര​താ പ​ദ്ധ​തി ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഡ​യ​റ്റി​ന്‍റെ​യും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ​യും മ​റ്റു ജി​ല്ലാ​ത​ല ഉ​ദ്യാ​ഗ​സ്ഥ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ മോ​ണി​റ്റ​റിം​ഗ് ന​ട​ത്താ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.
2018-19 വ​ർ​ഷ​ത്തെ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും യോ​ഗ​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​പ്ര​ഭാ​ക​ര​ൻ, ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ ത​ന്പി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ എ. ​ദേ​വ​കി, കെ. ​മി​നി, അ​നി​ല തോ​മ​സ്, സ​മി​തി അം​ഗ​ങ്ങ​ളാ​യ വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.
ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ നി​ർ​മ്മ​ല റേ​യ്ച്ച​ൽ ജോ​യ് സ്വാ​ഗ​ത​വും അ​സി​.കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ്വ​യ നാ​സ​ർ ന​ന്ദി​യും പ​റ​ഞ്ഞു.