മാ​യം ചേ​ർ​ത്ത 40 ട​ണ്‍ ചാ​യ​പ്പൊ​ടി പി​ടി​കൂ​ടി
Saturday, June 15, 2019 12:24 AM IST
ഗൂ​ഡ​ല്ലൂ​ർ: ഉൗ​ട്ടി​യി​ലെ സ്വ​കാ​ര്യ ഫാ​ക്ട​റി​യി​ൽ നി​ന്ന് 40 ട​ണ്‍ മാ​യം ചേ​ർ​ത്ത ചാ​യ​പ്പൊ​ടി പി​ടി​കൂ​ടി. ഫാ​ക്ട​റി​യി​ൽ നി​ന്ന് എ​ട്ട് ട​ണ്‍ ചാ​യ​പ്പൊടി​യും സ​മീ​പ​ത്തെ ഗോ​ഡൗ​ണി​ൽ നി​ന്ന് 32 ട​ണ്‍ ചാ​യ​പ്പൊ​ടി​യു​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഡ​യ​റ​ക്ട​ർ ബാ​ല​ര​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ടീ​ബോ​ർ​ഡ് അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ചാ​യ​പ്പൊ​ടി പി​ടി​കൂ​ടി​യ​ത്.
ഫാ​ക്ട​റി സീ​ൽവച്ചു. സാ​ന്പി​ൾ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. ചാ​യ​പ്പൊ​ടി​യി​ൽ മാ​യം ചേ​ർ​ക്കു​ന്ന​ത് വ്യാപകമായതു കാ​ര​ണം നീ​ല​ഗി​രി ചാ​യപ്പൊ​ടി​യു​ടെ പെ​രു​മ ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. കൂ​ടാ​തെ മ​തി​യാ​യ വി​ല​യും ല​ഭി​ക്കു​ന്നി​ല്ല.

ഗു​ണ്ടാ നിയമ പ്ര​കാ​രം
അ​റ​സ്റ്റു ചെ​യ്തു

ഗൂ​ഡ​ല്ലൂ​ർ: മ​ധ്യ​വ​യ​സ്ക​നെ ഗു​ണ്ടാ ആ​ക്ട് പ്ര​കാ​രം അ​റ​സ്റ്റു ചെ​യ്തു. നെ​ല്ലി​യാ​ളം സ്വ​ദേ​ശി ഡി​എം​കെ നേ​താ​വ് ദ്രാ​വി​ഡ​മ​ണി (54)യെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണി​ത്.
നെ​ല്ലി​യാ​ളം സ്വ​ദേ​ശി​യാ​യ പ​ത്ത് വ​യ​സു​കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. കു​ട്ടി​ക്ക് മ​യ​ക്കുമ​രു​ന്ന് ന​ൽ​കി​ പീഡിപ്പിച്ചെന്നാണു പരാതി.