ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സ്ക്രീനിംഗ് ക്യാ​ന്പ് നാ​ളെ
Saturday, June 15, 2019 12:24 AM IST
വെ​ള്ള​മു​ണ്ട: ഭി​ന്ന​ശേ​ഷി​ക്കാ​രെ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു വ​രു​ന്ന​തിന് വെ​ള്ള​മു​ണ്ട എ​ട്ടേനാ​ലി​ൽ ആ​രം​ഭി​ക്കു​ന്ന ചൈ​ൽ​ഡ് ഡ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റി​ലേ​ക്കു​ള്ള സ്ക്രീ​നിം​ഗ് ടെ​സ്റ്റ് നാ​ളെ എ​ട്ടേനാ​ലി​ലെ അ​ൽ​ക​രാ​മ ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ൽ ന​ട​ക്കും.
മൂ​ന്ന് വ​യ​സ് മു​ത​ൽ 30 വ​യ​സ് വ​രെ​യു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​രെ​യാ​ണ് കേ​ന്ദ്ര​ത്തി​ൽ സൗ​ജ​ന്യ​മാ​യി പ​രി​ച​രി​ക്കു​ന്ന​തും തൊ​ഴി​ൽ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തും. മൂ​ന്ന് വ​യ​സ് മു​ത​ൽ ആ​റ് വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് പ​രി​ച​ര​ണ​വും ആ​റ് മു​ത​ൽ 18 വ​യ​സു വ​രെ വി​ദ്യാ​ഭ്യാ​സ​വും 18 മു​ത​ൽ 30 വ​രെ തൊ​ഴി​ൽ പ​രി​ശീ​ല​ന​വു​മാ​ണ് ന​ൽ​കു​ന്ന​ത്.
വെ​ള്ള​മു​ണ്ട, പ​ടി​ഞ്ഞാ​റ​ത്ത​റ, തൊ​ണ്ട​ർ​നാ​ട്, എ​ട​വ​ക പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​ണ് സൗ​ജ​ന്യ​മാ​യി പ്ര​വേ​ശ​ന​ം ന​ൽ​കു​ക. നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത് പ്ര​വേ​ശ​നം നേ​ടാം. കു​ട്ടി​ക​ൾ​ക്കാ​വ​ശ്യ​മാ​യ ഫി​സി​യോ​തെ​റാ​പ്പി, ഒ​ക്യു​പേ​ഷ​ണ​ൽ തെ​റാ​പ്പി, സ്പീ​ച്ച് തെ​റാ​പ്പി എ​ന്ന​ിവ ന​ൽ​കും.
20നാ​ണ് അ​ൽ​ക​രാ​മ ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​നൊ​പ്പം സ്പെ​ഷ​ൽ സ്കൂ​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​ത്. വ​ട​ക​ര ത​ണ​ൽ സെ​ന്‍റ​ർ ഫോ​ർ റീ​ഹാ​​ബി​ലിറ്റേ​ഷ​നും വെ​ള്ള​മു​ണ്ട പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് യൂ​ണി​റ്റു​മാ​ണ് സ്കൂ​ളി​ന്‍റെ ന​ട​ത്തി​പ്പു​കാ​ർ.