മെ​റി​റ്റ് മീ​റ്റ് ഇ​ന്ന്
Saturday, June 15, 2019 12:24 AM IST
ക​ൽ​പ്പ​റ്റ: ക​ൽ​പ്പ​റ്റ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പ​ച്ച​പ്പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ എ​സ്എ​ൽ​എ​ൽ​സി, പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്കും നൂ​റു ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും ആ​ദ​രം ന​ൽ​കു​ന്ന മെ​റി​റ്റ് മീ​റ്റ് ഇ​ന്ന് രാ​വി​ലെ 9.30 ന് ​ക​ൽ​പ്പ​റ്റ എ​സ്കെഎം​ജെ സ്കൂ​ൾ ജൂ​ബി​ലി ഹാ​ളി​ൽ ന​ട​ക്കും. ഫോ​ണ്‍: 207000, 9495478640, 8086939007.

അ​ഭി​മു​ഖം28ന്

ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ ലൈ​ബ്രേ​റി​യ​ൻ ഗ്രേ​ഡ് നാ​ല് (കാ​റ്റ​ഗ​റി 539/16) ത​സ്തി​ക​യു​ടെ അ​ഭി​മു​ഖം 28ന് ​രാ​വി​ലെ ഒ​ന്പ​തി​ന് പി​എ​സ്‌സി കോ​ഴി​ക്കോ​ട് റീ​ജ​ണ​ൽ ഓ​ഫീ​സി​ൽ ന​ട​ത്തും.

ജ​ലവി​ത​ര​ണം ത​ട​സ​പ്പെ​ടും

ക​ൽ​പ്പ​റ്റ: മു​ട്ടി​ൽ പ​ഞ്ചാ​യ​ത്തി​ലെ മാ​ണ്ടാ​ട് ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​യി​ലെ കി​ണ​ർ വൃ​ത്തി​യാ​ക്കു​ന്ന​തി​നാ​ൽ മാ​ണ്ടാ​ട്, മു​ട്ടി​ൽ ടൗ​ണ്‍, ആ​ന​പ്പാ​റ​വ​യ​ൽ, കെ.​കെ. ജം​ഗ്ഷ​ൻ, ക്വാ​റി റോ​ഡ്, ക​നാ​ൽ പ​രി​സ​രം, വെ​ള്ളി​ത്തോ​ട്, ക​രി​ങ്ക​ണ്ണി​കു​ന്ന്, കു​ഞ്ഞു​ണ്ണി​പ്പ​ടി, ജി​ദ്ദ ഹോ​സ്റ്റ​ൽ, തൃ​ക്കൈ​പ്പ​റ്റ എ​ന്നി​വി​ട​ങ്ങ​ളി​ൽ 17 മു​ത​ൽ 19 വ​രെ ജ​ല വി​ത​ര​ണം ത​ട​സ​പ്പെ​ടും.