എ​ട​പ്പെ​ട്ടി​യി​ൽ ഇ​ര​ട്ട​ക​ളു​ടെ സം​ഗ​മം നാ​ളെ
Saturday, June 15, 2019 12:24 AM IST
ക​ൽ​പ്പ​റ്റ: മു​ട്ടി​ൽ എ​ട​പ്പെ​ട്ടി​യി​ൽ നാ​ളെ വൈ​കു​ന്നേ​രം നാ​ലി​നു ന​ട​ത്തു​ന്ന ഇ​ര​ട്ട​ക​ളു​ടെ സം​ഗ​മ​ത്തി​നുള്ള ഒ​രു​ക്കം പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ഫാ.​തോ​മ​സ് ജോ​സ​ഫ് തേ​ര​കം, മാ​ത്യു കൊ​ച്ചാ​ലു​ങ്ക​ൽ, റെ​ജി​മോ​ൾ സ​ജ​യ​ൻ, പി.​എം. പ്ര​വീ​ണ്‍ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
എ​ട​പ്പെ​ട്ടി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​ഗ​മം. വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, നീ​ല​ഗി​രി ജി​ല്ല​ക​ളി​ൽ​നി​ന്നാ​യി 270 ഇ​ര​ട്ട​ക​ളും മാ​താ​പി​താ​ക്ക​ളും പ​ങ്കെ​ടു​ക്കും. ഇ​തി​ൽ 60 ഇ​ര​ട്ട​ക​ൾ പ​ത്തു വ​യ​സി​നു താ​ഴെ​യും 41 ഇ​ര​ട്ട​ക​ൾ പ​ത്തു വ​യ​സി​നും 20 വ​യ​സി​നും ഇ​ട​യി​ലും ബാ​ക്കി​യു​ള്ള​വ​ർ 20 വ​യ​സി​നു മു​ക​ളി​ലും പ്രാ​യ​മു​ള്ള​വ​രാ​ണ്. ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​നി​ന്നു​ള്ള​വ​രാ​ണ് മൂ​ന്ന് ഇ​ര​ട്ട​ക​ൾ. പ​ങ്കെ​ടു​ക്കു​ന്ന മു​ഴു​വ​ൻ ഇ​ര​ട്ട​ക​ൾ​ക്കും മെ​മ​ന്‍റോ ന​ൽ​കും. മാ​താ​പി​താ​ക്ക​ളെ പൊ​ന്നാ​ട അ​ണി​യി​ക്കും. ഇ​തി​ൽ ഒ​രേ പ്ര​സ​വ​ത്തി​ൽ മൂ​ന്നു കു​ഞ്ഞു​ങ്ങ​ൾ​ക്കു ജന്മം ​ന​ൽ​കി​യ ദ​ന്പ​തി​ക​ളും ഉ​ൾ​പ്പെ​ടും. ഇ​ര​ട്ട​ക​ളാ​യ ദ​ന്പ​തി​ക​ൾ, വൈ​ദി​ക​ർ, ഒ​രേ തൊ​ഴി​ൽ ചെ​യ്യു​ന്ന​വ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, ശ്ര​ദ്ധേ​യ നേ​ട്ടം കൈ​വ​രി​ച്ച​വ​ർ എ​ന്നി​വ​രെ പ്ര​ത്യേ​കം ആ​ദ​രി​ക്കും. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ന​ന്ത​വാ​ടി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഏ​ബ്ര​ഹാം നെ​ല്ലി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ദ​രി​ക്ക​ൽ ജി​ല്ലാ ക​ള​ക്ട​ർ എ.​ആ​ർ. അ​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജ​മാ​ലു​ദ്ദീ​ൻ ഫ​റൂ​ഖി, കെ. ​രാ​മ​ദാ​സ് ക​ള​ത്തി​ൽ എ​ന്നി​വ​ർ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എം.​ഒ. ദേ​വ​സ്യ, വാ​ർ​ഡ് മെം​ബ​ർ സു​ന്ദ​ർ​രാ​ജ്, പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, കെ.​സി. റോ​സ​ക്കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ജീ​വ​ൻ ദൈ​വ​ത്തി​ന്‍റെ ദാ​നം; ന​മു​ക്ക​തി​നെ സ​മൃ​ദ്ധ​മാ​ക്കാം എ​ന്ന പ്ര​മേ​യം അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് സം​ഗ​മ​ം. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു എ​ട​പ്പ​ട്ടി പ​ള്ളി​യി​ൽ അ​ർ​പ്പി​ക്കു​ന്ന ദി​വ്യ​ബ​ലി​യി​ൽ ഇ​ര​ട്ട വൈ​ദി​ക​രാ​യ ഫാ.​ജി​സ് ക​ള​പ്പു​ര​യ്ക്ക​ൽ, ഫാ.​ജി​ത്ത് ക​ള​പ്പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​രാ​യി​രി​ക്കും.