പ്രള​യാ​നന്ത​ര പു​ന​ര​ധി​വാ​സം: പ്രോജ​ക്ട് വി​ഷ​ൻ വീ​ട് കൈ​മാ​റി
Saturday, June 15, 2019 12:24 AM IST
ക​ൽ​പ്പ​റ്റ: പ്ര​ള​യാ​നന്ത​ര പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ൽ ബം​ഗ​ളൂ​രു പ്രോജ​ക്ട് വി​ഷ​ൻ ജി​ല്ല​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന സ്ഥി​രം​വീ​ട് പ​ദ്ധ​തി​യി​ൽ പൂ​ർ​ത്തി​യാ​യ ഭ​വ​നം കൈ​മാ​റി. പ​ന​മ​രം പ​ഞ്ചാ​യ​ത്തി​ലെ കൈ​ത​ക്ക​ലി​ലു​ള്ള സ​ന്തോ​ഷ്-​സു​മ ദ​ന്പ​തി​ക​ളാ​ണ് ആ​ദ്യ വീ​ടി​ന്‍റെ ഗു​ണ​ഭോ​ക്താ​ക്ക​ൾ.
ഫാ.​ജോ​യ് പു​തു​ശേ​രി താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു. പ​ന​മ​രം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ട​വ​ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ വി​ജ​യ​ൻ, പ​ന​മ​രം പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ക​മ​ല, എം.​എ. ചാ​ക്കോ, പ്രൊ​ജ​ക്ട് വി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ.​ജോ​ർ​ജ് ക​ണ്ണ​ന്താ​നം, നാ​ഷ​ണ​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​ർ സി​ബു ജോ​ർ​ജ്, ഫാ.​തോ​മ​സ് ജോ​സ​ഫ് തേ​ര​കം, വി​നോ​ദ് പാ​ടി​വ​യ​ൽ, ജോ​മോ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്ഥി​രം​വീ​ട് പ​ദ്ധ​തി​യി​ൽ ജി​ല്ല​യി​ൽ 25 വീ​ടു​ക​ളാ​ണ് നി​ർ​മി​ക്കു​ന്ന​ത്. 500 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള​താ​ണ് ര​ണ്ട് കി​ട​പ്പു​മു​റി​ക​ളും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങളുമു​ള്ള വീ​ട്.
പ്ര​ള​യ​ബാ​ധി​ത​രി​ൽ സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡ​ങ്ങ​ള​നു​സ​രി​ച്ചു സ​ഹാ​യ​ത്തി​നു അ​ർ​ഹ​ര​ല്ലാ​ത്ത​വ​രി​ൽ​നി​ന്നു പ്രാ​യം​ചെ​ന്ന​വ​ർ, വി​ധ​വ​ക​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ എ​ന്നി​വ​ർ​ക്കു മു​ൻ​ഗ​ണ​ന ന​ൽ​കി​യാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. മ​റ്റു വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പു​രോ​ഗ​തി​യി​ലാ​ണ്. താ​ക്കോ​ൽ​ദാ​നം ര​ണ്ടു മാ​സ​ത്തി​ന​കം ന​ട​ത്തും.
അ​ഞ്ചു ല​ക്ഷം രൂ​പ​യാ​ണ് നി​ർ​മാ​ണ​ച്ചെ​ല​വ്. ഷേ​ണ്‍​സ്റ്റാ​ട്ട് സ​ന്യാ​സ​സ​ഭ​യാ​ണ് ഭ​വ​ന​പ​ദ്ധ​തി​ക്കു ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി​യ​ത്. സ​ഭ​യി​ലെ വൈ​ദി​ക വി​ദ്യാ​ർ​ഥി​ക​ൾ വീ​ടു​പ​ണി​ക്കു കാ​യി​ക​ശേ​ഷി സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കി.
പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്രോജ​ക്ട് വി​ഷ​ൻ ജി​ല്ല​യി​ൽ 300 താ​ത്കാ​ലി​ക ഷെ​ൽ​ട്ട​ർ നി​ർ​മി​ച്ചി​രു​ന്നു. ഒ​രു കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ റി​ലീ​ഫ് പ്ര​വ​ർ​ത്ത​ന​വും ന​ട​ത്തി.