ജില്ലാ പഞ്ചായത്തിന്‍റെ അ​നു​മോ​ദ​നം നാ​ളെ
Saturday, June 15, 2019 12:25 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ പ്ല​സ് ടു, ​എ​സ്എ​സ്എ​ൽ​സി, വി​എ​ച്ച്എ​സ്ഇ പ​രീ​ക്ഷ​യി​ൽ നൂ​റ് ശ​ത​മാ​നം വി​ജ​യം നേ​ടി​യ സ്കൂ​ളു​ക​ളെ​യും എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​നു​മോ​ദി​ക്കും.
നാ​ളെ ഉ​ച്ച​ കഴിഞ്ഞ് ര​ണ്ടി​ന് ക​ൽ​പ്പ​റ്റ എ​സ്കെഎംജെ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ എം​എ​ൽ​എ​മാ​രാ​യ സി.​കെ. ശ​ശീ​ന്ദ്ര​ൻ, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, ഒ.​ആ​ർ. കേ​ളു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ, ജി​ല്ലാ ക​ള​ക്ട​ർ എ.​ആ​ർ. അ​ജ​യ​കു​മാ​ർ, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. നൂ​റ് ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ സ്കൂ​ളു​ക​ളി​ലെ പ്രി​ൻ​സി​പ്പ​ൽ​മാ​രും പ്ര​ധാ​നാ​ധ്യാ​പ​ക​രും മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥിക​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.