വി​ദ്യാ​ഭ്യാ​സ വാ​യ്പ സ​ഹാ​യ പ​ദ്ധ​തി: ബാ​ങ്ക് മാ​നേ​ജ​ർ​മാ​രു​ടെ യോ​ഗം വി​ളി​ക്കു​മെ​ന്ന്
Saturday, June 15, 2019 12:25 AM IST
ക​ൽ​പ്പ​റ്റ: വി​ദ്യാ​ഭ്യാ​സ വാ​യ്പ സ​ഹാ​യ പ​ദ്ധ​തി​യു​ടെ ഗു​ണം അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്കെ​ല്ലാം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ക​ള​ക്ട​ർ ബാ​ങ്ക് മാ​നേ​ജ​ർ​മാ​രു​ടെ യോ​ഗം വി​ളി​ക്കും. വി​ദ്യാ​ഭ്യാ​സ വാ​യ്പ​യെ​ടു​ത്ത​വ​ർ നേ​രി​ടു​ന്ന പ്ര​യാ​സ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യും പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടും നി​വേ​ദ​നം ന​ൽ​കി​യ​പ്പോ​ഴാ​ണ് ബാ​ങ്ക് മാ​നേ​ജ​ർ​മാ​രു​ടെ യോ​ഗം വി​ളി​ക്കാ​മെ​ന്നു ക​ള​ക്ട​ർ അ​റി​യി​ച്ച​തെ​ന്നു എ​ഡ്യു​ക്കേ​ഷ​ൻ ലോ​ണ്‍ ഹോ​ൾ​ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​ഡി. മാ​ത്യു പ​റ​ഞ്ഞു.
വി​ദ്യാ​ഭ്യാ​സ വാ​യ്പ കു​ടി​ശി​ക​യാ​യ​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നു സ​ർ​ക്കാ​ർ പ​ദ്ധ​തി പ്ര​ഖ്യാ​പി​ക്കു​ക​യും 900 കോ​ടി രൂ​പ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ സ​ഹാ​യ പ​ദ്ധ​തി​യു​ടെ ഗു​ണം പ​ല​ർ​ക്കും ല​ഭി​ച്ചി​ല്ല. സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ളാ​ണ് ഇ​തി​നു കാ​ര​ണം. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലും സം​സ്ഥാ​ന​ത്തു ന​ഴ്സിം​ഗ് ഇ​ത​ര കോ​ഴ്സു​ക​ളും പ​ഠി​ച്ച​വ​ർ​ക്കു സ​ഹാ​യ പ​ദ്ധ​തി പ്ര​യോ​ജ​ന​പ്പെ​ടു​ന്നി​ല്ല. വാ​യ്പ കു​ടി​ശി​ക​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ ബാ​ങ്കു​ക​ൾ കോ​ട​തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യാ​ണ്. ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ടു​ക​ളി​ലെ​ത്തി അ​ലോ​സ​രം സൃ​ഷ്ടി​ക്കു​ന്നു​മു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​സോ​സി​യേ​ഷ​ൻ നി​വേ​ദ​നം ന​ൽ​കി​യ​ത്.
കാ​ർ​ഷി​ക​പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്ത് വി​ദ്യാ​ഭ്യാ​സ വാ​യ്പ കു​ടി​ശി​ക പൂ​ർ​ണ​മാ​യും സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ക, സം​സ്ഥാ​ന വേ​ർ​തി​രി​വി​ല്ലാ​തെ മു​ഴു​വ​ൻ കോ​ഴ്സു​ക​ളും സ​ഹാ​യ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക, സ​ഹാ​യ പ​ദ്ധ​തി പ്ര​കാ​രം 40 ശ​ത​മാ​നം വി​ഹി​തം അ​ട​ച്ച​വ​രു​ടെ ബാ​ധ്യ​ത എ​ത്ര​യും വേ​ഗം തീ​ർ​പ്പാ​ക്കു​ക, വി​ദ്യാ​ഭ്യാ​സ വാ​യ്പ​യ്ക്കു രേ​ഖ​ക​ൾ ആ​വ​ശ്യ​മി​ല്ലെ​ന്നി​രി​ക്കെ ബാ​ങ്കു​ക​ൾ നി​ർ​ബ​ന്ധി​ച്ചു വാ​ങ്ങി​വ​ച്ച പ്ര​മാ​ണ​ങ്ങ​ൾ തി​രി​കെ ന​ൽ​കു​ക, സി​ബി​ൽ നി​യ​മം പി​ൻ​വ​ലി​ക്കു​ക, വി​ദ്യാ​ഭ്യാ​സ വാ​യ്പ​യും ഇ​ത​ര വാ​യ്പ​ക​ളും താ​ര​ത​മ്യം ചെ​യ്തു ഇ​ട​പാ​ടു​കാ​രെ ബു്ദ്ധി​മു​ട്ടി​ക്കു​ന്ന​തു അ​വ​സാ​നി​പ്പി​ക്കു​ക, ഉ​പ​രി​പ​ഠ​ന​ത്തി​നു താ​ത്പ​ര്യ​മു​ള്ള മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​ലി​ശ​ര​ഹി​ത വാ​യ്പ ല​ഭ്യ​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള​ട​ങ്ങു​ന്ന​താ​ണ് നി​വേ​ദ​നം.