ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു
Saturday, June 15, 2019 10:34 PM IST
ഗൂ​ഡ​ല്ലൂ​ർ: ക​ർ​ണാ​ട​ക ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. ഗു​ണ്ടി​ൽ​പേ​ട്ട തൃ​ക്ക​ളാ​ന്പി സ്വ​ദേ​ശി​ക​ളാ​യ രാ​മ​സ്വാ​മി​യു​ടെ മ​ക​ൻ ഗോ​കു​ൽ (21), ശി​വ​ലിം​ഗ​ത്തി​ന്‍റെ മ​ക​ൻ സോ​മു (22) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഗൂ​ഡ​ല്ലൂ​ർ-​മൈ​സൂ​ർ ദേ​ശീ​യ പാ​ത​യി​ലെ ക​ക്ക​ന​ഹ​ള്ള​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ 11.30നാ​ണ് അ​പ​ക​ടം.

ഉൗ​ട്ടി​യി​ൽ നി​ന്ന് മൈ​സൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സും ഗു​ണ്ടി​ൽ​പേ​ട്ട​യി​ൽ നി​ന്ന് ഉൗ​ട്ടി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബൈ​ക്കു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഗു​ണ്ടി​ൽ​പേ​ട്ട​യി​ലെ സ്വ​കാ​ര്യ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​യ പ​ന്ത്ര​ണ്ട് പേ​ർ ആ​റ് ബൈ​ക്കു​ക​ളി​ലാ​യി ഉൗ​ട്ടി​യി​ലേ​ക്ക് സ​ഞ്ചാ​ര​ത്തി​ന് പു​റ​പ്പെ​ട്ട​താ​യി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ൾ ഗൂ​ഡ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​സി​ന​ഗു​ഡി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.