മ​ഴ​ക്കാ​ല രോ​ഗ​പ്ര​തി​രോ​ധം ഊ​ർ​ജി​ത​മാ​ക്കും
Sunday, June 16, 2019 12:32 AM IST
ക​ൽ​പ്പ​റ്റ: മ​ഴ​ക്കാ​ല രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കാ​ൻ ക​ർ​മ​പ​രി​പാ​ടി​യു​മാ​യി ജി​ല്ലാ ആ​രോ​ഗ്യ വ​കു​പ്പ്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും പ്ലാ​ന്‍റേ​ഷ​ൻ ഉ​ട​മ​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ക.
നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളും മു​ന്നൊ​രു​ക്ക​ങ്ങ​ളും ച​ർ​ച്ച ചെ​യ്യാ​ൻ ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി എ​പി​ജെ ഹാ​ളി​ൽ യോ​ഗം ചേ​ർ​ന്നു. പ​ക​ർ​ച്ച വ്യാ​ധി​ക​ൾ കാ​ര്യ​ക്ഷ​മ​മാ​യി ത​ട​യു​ക​യും മ​ര​ണം ഇ​ല്ലാ​താ​ക്കു​ക​യു​മാ​ണ് പ്ര​ധാ​ന ല​ക്ഷ്യം. 50 കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന അ​നു​പാ​തം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി. വാ​ർ​ഡു ത​ല​ത്തി​ൽ ശു​ചി​ത്വ സ​മി​തി ചേ​രാ​ത്ത ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ഉ​ട​ൻ യോ​ഗം ചേ​ര​ണം. ശു​ചി​ത്വ സ​മി​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച തു​ക ഉ​പ​യോ​ഗി​ക്കാ​ത്ത സാ​ഹ​ച​ര്യം ഗു​രു​ത​ര​മാ​യ പി​ഴ​വാ​ണെ​ന്നും ക​ള​ക്ട​ർ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി.
വി​വി​ധ മേ​ഖ​ല​യി​ലെ ആ​രോ​ഗ്യ വി​ഷ​യ​ങ്ങ​ൾ അ​ത​ത് വ​കു​പ്പു​ക​ൾ കൃ​ത്യ​സ​മ​യ​ത്ത് ആ​രോ​ഗ്യ വ​കു​പ്പി​നെ അ​റി​യി​ക്ക​ണം. കൂ​ടാ​തെ ആ​വ​ശ്യ​മാ​യ പ്ര​തി​രോ​ധ മു​ന്നൊ​രു​ക്ക​ങ്ങ​ളും ചെ​യ്യ​ണം. ജ​ല അ​ഥോ​റി​ട്ടി ശു​ദ്ധ​ജ​ലം ല​ഭ്യ​മാ​ക്ക​ണം. വി​ദ്യാ​ല​യ​ങ്ങ​ളോ​ട് ശു​ചി​ത്വം പാ​ലി​ക്കാ​നും പ്ര​ത്യേ​ക ശു​ചി​ത്വ ബോ​ധ​വ​ത്ക​ര​ണ അ​സം​ബ്ലി ചേ​രാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. തൊ​ഴി​ൽ വ​കു​പ്പ് അ​യ​ൽ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​രം ശേ​ഖ​രി​ക്ക​ണം.
സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, ക്ല​ബു​ക​ൾ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഡ്രൈ ​ഡേ, ശു​ചി​ത്വ ഹ​ർ​ത്താ​ൽ എ​ന്നി​വ ആ​ച​രി​ക്കും. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കു​ടും​ബ​ശ്രീ, ആ​ശാ വ​ർ​ക്ക​ർ​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കും. മാ​ലി​ന്യ​ങ്ങ​ൾ കു​ടി​വെ​ള്ള​ത്തി​ൽ ക​ല​രാ​തെ ഉ​റ​വി​ട​ങ്ങ​ളി​ൽ ത​ന്നെ സം​സ്ക​രി​ക്കാ​ൻ ബോ​ധ​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കും. മാ​ലി​ന്യ​ങ്ങ​ൾ പൊ​തു​സ്ഥ​ല​ത്ത് നി​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളോ​ട് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പ്രാ​ദേ​ശി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യ​ണം. അ​യ​ൽ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക​ട​ക്കം അ​ടി​സ്ഥാ​ന, പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ളും ആ​രോ​ഗ്യ പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും പ്ലാ​ന്‍റേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ​ക്ക് യോ​ഗം ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
ഈ ​വ​ർ​ഷം ഇ​തു​വ​രെ റി​പോ​ർ​ട്ട് ചെ​യ്ത മ​ര​ണ​സം​ഖ്യ 14 ആ​ണ്. ഇ​വ​രി​ൽ നാ​ലു​പേ​ർ പ​നി ബാ​ധി​ച്ചു മ​രി​ച്ച​പ്പോ​ൾ ബാ​ക്കി​യു​ള്ള​വ​ർ വി​വി​ധ പ​ക​ർ​ച്ച​വ്യാ​ധി​ക​ളാ​ലും മ​രി​ച്ചു.
ര​ണ്ടു​പേ​ർ വീ​തം എ​ലി​പ്പ​നി, എ​ച്ച് വ​ണ്‍ എ​ൻ​വ​ണ്‍ , ചെ​ള്ള് പ​നി, കു​ര​ങ്ങു​പ​നി എ​ന്നി​വ ബാ​ധി​ച്ചും ഓ​രോ ആ​ൾ വീ​തം ചി​ക്ക​ൻ​ഫോ​ക്സും ഹെ​പ​റ്റൈ​റ്റ്സ് ബി​യും ബാ​ധി​ച്ചു മ​രി​ച്ചു. ഈ ​വ​ർ​ഷം ഇ​തു​വ​രെ 60,082 പ​നി കേ​സു​ക​ളും 10,742 വ​യ​റി​ള​ക്ക കേ​സു​ക​ളും റി​പോ​ർ​ട്ട് ചെ​യ്ത​താ​യി ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ യോ​ഗ​ത്തെ അ​റി​യി​ച്ചു.
2018-ൽ ​ആ​കെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് 14 മ​ര​ണ​ങ്ങ​ളാ​യി​രു​ന്നു. ഇ​തി​ൽ ഏ​ഴു പേ​ർ എ​ലി​പ്പ​നി മൂ​ല​മാ​ണ് മ​രി​ച്ച​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മ​ഴ​ക്കാ​ല പ​ക​ർ​ച്ച​വ്യാ​ധി​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ക​ന​ത്ത ജാ​ഗ്ര​ത​യി​ലാ​ണ് ആ​രോ​ഗ്യ വ​കു​പ്പും.
യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എ. ​ദേ​വ​കി, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക, ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​നൂ​ന മ​ർ​ജ, മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ കെ. ​ഇ​ബ്രാ​ഹിം, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ൾ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, പ്ലാ​ന്‍റേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.