വൈ​ദ്യു​തി ത​ട​സം: എം​എ​ൽ​എ ച​ർ​ച്ച ന​ട​ത്തി
Sunday, June 16, 2019 12:32 AM IST
ഗൂ​ഡ​ല്ലൂ​ർ: ഗൂ​ഡ​ല്ലൂ​ർ, പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കു​ക​ളി​ൽ വൈ​ദ്യു​തി ത​ട​സം പ​തി​വാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി എം. ​ദ്രാ​വി​ഡ​മ​ണി എം​എ​ൽ​എ ച​ർ​ച്ച ന​ട​ത്തി.
പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കി​ലെ സൂ​സം​പാ​ടി, നെ​ല്ലാ​ക്കോ​ട്ട, വി​ല​ങ്ങൂ​ർ, മേ​ഫീ​ൽ​ഡ്, ഒ​ന്പ​താം​മൈ​ൽ, പാ​ക്ക​ണ, റാ​ക്കോ​ട്, കു​ന്ദ​ലാ​ടി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ഒ​രാ​ഴ്ച​യാ​യി വൈ​ദ്യു​തി​യി​ല്ല.​ഗൂ​ഡ​ല്ലൂ​ർ താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും വ്യ​ത്യ​സ്ത​മ​ല്ല സ്ഥി​തി. ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ കേ​ടാ​യ​തും തൂ​ണും ക​ന്പി​യും പൊ​ട്ടി​വീ​ണ​തു​മാ​ണ് വൈ​ദ്യു​തി വി​ത​ര​ണ​ത്തെ ബാ​ധി​ച്ച​ത്. ആ​വ​ശ്യ​ത്തി​നു ജീ​വ​ന​ക്കാ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് കാ​ല​താ​മ​സം നേ​രി​ടു​ക​യാ​ണെ​ന്നു ഉ​ദ്യോ​ഗ​സ്ഥ​ർ എം​എ​ൽ​എ​യോ​ടു പ​റ​ഞ്ഞു.
പ​ലേ​ട​ത്തും മ​രം വീ​ണാ​ണ് തൂ​ണു​ക​ൾ ത​ക​ർ​ന്ന​തും ക​ന്പി​ക​ൾ പൊ​ട്ടി​യ​തും. ര​ണ്ടു താ​ലൂ​ക്കു​ക​ളി​ലും ലൈ​ൻ​മാ​ൻ​മാ​ർ നാ​മ​മാ​ത്ര​മാ​ണ്. താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗി​ച്ചാ​ണ് ത​ട​സം നീ​ക്കു​ന്ന​തെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ലൈ​ൻ​മാ​ൻ​മാ​ര​ട​ക്കം ആ​വ​ശ്യ​ത്തി​നു ജീ​വ​ന​ക്കാ​രെ അ​ടി​യ​ന്ത​ര​മാ​യി നി​യ​മി​ക്കു​ന്ന​തി​നു വൈ​ദ്യു​തി ബോ​ർ​ഡി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​മെ​ന്നു ഉ​ദ്യോ​ഗ​സ്ഥ​രെ എം​എ​ൽ​എ അ​റി​യി​ച്ചു.