പ​ട്ടി​കവ​ർ​ഗ​ക്കാ​രു​ടെ ക​ടം എ​ഴു​തി​ത്ത​ള്ളാൻ പ​ദ്ധ​തി ത​യാ​റാ​ക്കു​ന്നു
Sunday, June 16, 2019 12:32 AM IST
ക​ൽ​പ്പ​റ്റ: പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് കാ​ർ​ഷി​ക മേ​ഖ​ല​യി​ലേ​റ്റ ആ​ഘാ​ത​വും സാ​ന്പ​ത്തി​ക മാ​ന്ദ്യ​വും ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ല​യി​ലെ ഉ​പ​ജീ​വ​ന​മാ​ർ​ഗം ന​ഷ്ട​പ്പെ​ട്ട പ​ട്ടി​ക വ​ർ​ഗ​ക്കാ​രു​ടെ ക​ടം എ​ഴു​തി​ത്ത​ള്ളാ​ൻ പ​ട്ടി​ക വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് പ​ദ്ധ​തി ത​യാ​റാ​ക്കു​ന്നു.
ബാ​ങ്കു​ക​ൾ, സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ, വി​വി​ധ കോ​ർ​പ​റേ​ഷ​നു​ക​ൾ, സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ, കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ടു​ത്ത ക​ടം എ​ഴു​തി​ത്ത​ള്ളു​ന്ന​തി​നാ​ണ് പ്രൊ​പ്പോ​സ​ൽ ത​യാ​റാ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ​യി​ലെ​യും മേ​പ്പാ​ടി, മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും വാ​യ്പ കു​ടി​ശി​ക​യു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ൾ ലീ​ഡ് ബാ​ങ്കി​ൽ നി​ന്നും സ​ഹ​ക​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ നി​ന്നും വ​കു​പ്പ് അ​ധി​കൃ​ത​ർ ശേ​ഖ​രി​ക്കും. വാ​യ്പാ വി​വ​ര​ങ്ങ​ൾ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷ​മാ​കും പ്രൊ​പ്പോ​സ​ലി​ന്‍റെ അ​ന്തി​മ രൂ​പം ത​യ്യാ​റാ​ക്കു​ക. ക​ടം എ​ഴു​തി​ത്ത​ള്ളു​ന്ന​തി​ന് വ്യ​ക്തി​ഗ​ത അ​പേ​ക്ഷ​ക​ൾ ന​ൽ​കു​ക​യോ ട്രൈ​ബ​ൽ ഓ​ഫീ​സി​ൽ വ​രി​ക​യോ ചെ​യ്യേ​ണ്ട​തി​ല്ലെ​ന്ന് ക​ൽ​പ്പ​റ്റ ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ ജം​ഷി​ദ് ചെ​ന്പ​ൻ​തൊ​ടി​ക അ​റി​യി​ച്ചു. 2006 ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ 2016 മാ​ർ​ച്ച് 31 വ​രെ തി​രി​ച്ച​ട​വ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ് കു​ടി​ശി​ക​യാ​യ ക​ട​ങ്ങ​ൾ 2015-16 സാ​ന്പ​ത്തി​ക വ​ർ​ഷം സ​ർ​ക്കാ​ർ എ​ഴു​തി​ത്ത​ള്ളി​യി​രു​ന്നു. സ​മാ​ന​മാ​യ വ്യ​വ​സ്ഥ​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി ത​യ്യാ​റാ​ക്കു​ന്ന​ത്.
2006 ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ 2016 മാ​ർ​ച്ച് 31 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ തി​രി​ച്ച​ട​വ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ് കു​ടി​ശി​ക​യാ​യി​ട്ടു​ള്ള മു​ത​ൽ, പ​ലി​ശ, പി​ഴ പ​ലി​ശ, മ​റ്റ് ചെ​ല​വു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ ഒ​രു ല​ക്ഷം വ​രെ​യു​ള്ള വാ​യ്പ​ക​ൾ എ​ഴു​തി​ത്ത​ള്ളു​ന്ന​തി​നാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​ത്. വാ​യ്പ എ​ടു​ത്ത വ്യ​ക്തി പ​ട്ടി​ക​വ​ർ​ഗ​ക്കാ​ര​നാ​യി​രി​ക്ക​ണം. ഒ​രു കു​ടും​ബ​ത്തി​ലെ ഒ​രാ​ൾ​ക്ക് മാ​ത്ര​മേ പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കു​ക​യു​ള്ളു. ഒ​രു ല​ക്ഷം രൂ​പ​യി​ൽ അ​ധി​കം വ​രു​ന്ന കേ​സു​ക​ളി​ൽ അ​ധി​കം വ​രു​ന്ന തു​ക ബാ​ങ്കു​ക​ൾ/ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ ഇ​ള​വ് ചെ​യ്യാ​ൻ ത​യാ​റു​ള്ള​വ​യും പ​രി​ഗ​ണി​ക്കും. ഒ​രു ല​ക്ഷ​ത്തി​ൽ അ​ധി​ക​രി​ച്ച തു​ക ബ​ന്ധ​പ്പെ​ട്ട ബാ​ങ്കി​ൽ / ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ അ​ട​ക്കാ​ൻ ത​യാ​റു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ളെ​യും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും. ഇ​തി​നാ​യി ഗു​ണ​ഭോ​ക്താ​ക്ക​ൾ ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ത്തി​ൽ അ​ധി​ക​രി​ച്ച തു​ക തി​രി​ച്ച​ട​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത അ​റി​യി​ക്കേ​ണ്ട​താ​ണ്. ബാ​ങ്കു​ക​ൾ/​ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ ന​ൽ​കു​ന്ന ലി​സ്റ്റി​ലു​ള്ള​വ​രെ​യാ​ണ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് എ​ന്ന​തി​നാ​ൽ ത​ങ്ങ​ളു​ടെ പേ​ര് ബാ​ങ്ക് ന​ൽ​കു​ന്ന ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ഗു​ണ​ഭോ​ക്താ​ക്ക​ൾ ഉ​റ​പ്പ് വ​രു​ത്ത​ണം. കാ​ർ​ഷി​ക വാ​യ്പ, വി​ദ്യാ​ഭ്യാ​സ വാ​യ്പ, സ്വ​യം തൊ​ഴി​ൽ വാ​യ്പ (വ്യ​ക്തി​ഗ​ത വാ​യ്പ​ക​ൾ), വി​വാ​ഹ ആ​വ​ശ്യ​ത്തി​നു​ള്ള വാ​യ്പ​ക​ൾ, സ്വ​ർ​ണ പ​ണ​യ​ത്തി​നു​ള്ള വാ​യ്പ​ക​ൾ എ​ന്നി​വ​യി​ലു​ള്ള കു​ടി​ശി​ക​ക​ളാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. സം​ഘ​ങ്ങ​ളു​ടെ പേ​രി​ലെ​ടു​ത്ത വാ​യ്പ​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. വ്യ​ക്തി​ഗ​ത വാ​യ്പ​ക​ൾ മാ​ത്ര​മാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്.
2016 മാ​ർ​ച്ച് 31 ന് ​തി​രി​ച്ച​ട​വ് കാ​ലാ​വ​ധി ക​ഴി​യാ​ത്ത വാ​യ്പ​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ, മ​റ്റ് പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ, ബോ​ർ​ഡ്, കോ​ർ​പ​റേ​ഷ​നു​ക​ൾ അ​ർ​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, ബാ​ങ്കിം​ഗ് മേ​ഖ​ല, ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, എ​ന്നി​വി​ട​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും വാ​യ്പ​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.