വ​യോ​ജ​ന​ങ്ങ​ൾ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​മാ​യി റി​ലേ​ഷ​ൻ​ഷി​പ്പ് കേ​ര​ള പ​ദ്ധ​തി
Sunday, June 16, 2019 12:32 AM IST
ക​ൽ​പ്പ​റ്റ: വ​യോ​ജ​ന​ങ്ങ​ൾ​ക്കും ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ങ്ങ​ൾ​ക്കു​മാ​യി കു​ടും​ബ​ശ്രീ വ​ഴി റി​ലേ​ഷ​ൻ​ഷി​പ്പ് കേ​ര​ള എ​ന്ന പേ​രി​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്നു. ഭി​ന്ന​ശേ​ഷി​ക്കാ​ർ, വ​യോ​ജ​ന​ങ്ങ​ൾ, മ​റ്റ് ദു​ർ​ബ​ല വി​ഭാ​ഗ​ക്കാ​ർ എ​ന്നി​വ​ർ​ക്ക് വേ​ണ്ടി അ​യ​ൽ​ക്കൂ​ട്ട രൂ​പീ​ക​ര​ണം ന​ട​ത്തു​ക, ഇ​വ​ർ​ക്കാ​വ​ശ്യ​മാ​യ തു​ട​ർ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക എ​ന്നി​വ​യാ​ണ് പ​ദ്ധ​തി കൊ​ണ്ട് ല​ക്ഷ്യം വെ​ക്കു​ന്ന​ത്. റി​ലേ​ഷ​ൻ​ഷി​പ്പ് കേ​ര​ള​യു​ടെ ഭാ​ഗ​മാ​യി വ​യോ​ജ​ന​ങ്ങ​ൾ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും പു​തി​യ അ​യ​ൽ​ക്കൂ​ട്ടം രൂ​പീ​ക​രി​ക്കു​ന്ന​തോ​ടൊ​പ്പം ഇ​വ​ർ​ക്കാ​വ​ശ്യ​മാ​യ സം​രം​ഭ സാ​ധ്യ​ത​ക​ൾ ക​ണ്ടെ​ത്തി താ​ത്പ​ര്യ​മു​ള്ള അം​ഗ​ങ്ങ​ളെ സം​രം​ഭ​ക​രാ​ക്കു​ക​യും ചെ​യ്യു​ന്നു.
ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ൾ, കൗ​ണ്‍​സി​ലിം​ഗ് സേ​വ​ന​ങ്ങ​ൾ, പെ​ൻ​ഷ​ൻ അ​ദാ​ല​ത്തു​ക​ൾ, ഒ​റ്റ​പ്പെ​ട്ട് ജീ​വി​ക്കു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും വ​യോ​ജ​ന​ങ്ങ​ൾ​ക്കും വേ​ണ്ടി കു​ടും​ബ​ശ്രീ സ്നേ​ഹി​ത​യു​ടെ കോ​ളിം​ഗ് ബെ​ൽ പ​ദ്ധ​തി എ​ന്നി​വ ന​ട​പ്പി​ലാ​ക്കു​ന്നു. കു​ടും​ബ​ശ്രീ ബാ​ല​സ​ഭ കു​ട്ടി​ക​ളും വ​യോ​ജ​ന അ​യ​ൽ​ക്കൂ​ട്ട​വും ത​മ്മി​ലു​ള്ള സ​ന്പ​ർ​ക്ക​വും മ​റ്റ് വ​കു​പ്പു​ക​ളു​മാ​യി സം​യോ​ജി​പ്പി​ച്ച് അ​വ​രു​ടെ പ​ദ്ധ​തി​ക​ൾ വ​യോ​ജ​ന​ങ്ങ​ൾ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും കാ​ല​താ​മ​സം കൂ​ടാ​തെ ല​ഭ്യ​മാ​ക്കു​ക, ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി​ക​ളി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും വ​യോ​ജ​ന​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ ഫ​ണ്ട് ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ക എ​ന്നു​ള്ള​തും ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്.
റി​ലേ​ഷ​ൻ​ഷി​പ്പ് കേ​ര​ള​യു​ടെ ഭാ​ഗ​മാ​യി സി​ഡി​എ​സ് ത​ല​ത്തി​ൽ ഇ​വ​രു​ടെ സം​ഗ​മ​ങ്ങ​ൾ ന​ട​ന്നു വ​രു​ക​യാ​ണ്. കൂ​ടാ​തെ സി​ക്കി​ൾ സെ​ൽ അ​നീ​മി​യ രോ​ഗി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക സം​ഗ​മ​വും ന​ട​ക്കും.