ബ​ത്തേ​രി​യി​ലെ ലാ​ഡ​ർ സൈ​റ്റി​ൽ അംഗോള ന​യ​ത​ന്ത്ര വി​ദ​ഗ്ധ​നെത്തി
Sunday, June 16, 2019 12:32 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കേ​ര​ള ലാ​ൻ​ഡ് റി​ഫോം​സ് ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ് കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി(​ലാ​ഡ​ർ)​കു​പ്പാ​ടി​ക്കു സ​മീ​പം പൂ​ള​വ​യ​ലി​ൽ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ൽ നി​ർ​മി​ക്കു​ന്ന സ്ഥ​ലം ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ അംഗോള​യു​ടെ ന​യ​ത​ന്ത്ര വി​ദ​ഗ്ധ​ൻ കാ​ർ​ലോ​സ് സ​ർ​ദി​ൻ​ഹെ ഡ​യ​സ് സ​ന്ദ​ർ​ശി​ച്ചു.
ഹോ​ട്ട​ൽ നി​ർ​മാ​ണം നേ​രി​ൽ​ക്കാ​ണാ​നും സ​ഹ​ക​ര​ണ രം​ഗ​ത്തെ​ക്കു​റി​ച്ചു പ​ഠി​ക്കു​ന്ന​തി​നു​മാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. രാ​വി​ലെ 11 മ​ണി​യോ​ടെ സൈ​റ്റി​ലെ​ത്തി​യ അ​ദ്ദേ​ഹ​ത്തെ ലാ​ഡ​ർ പ്ര​തി​നി​ധി​ക​ളാ​യ വി.​എ​സ്. വ​ത്സ​രാ​ജ്, ഐ.​വി. ച​ന്ദ്ര​ൻ, റി​നു ജോ​ണ്‍, ഒ. ​വേ​ണു​ഗോ​പാ​ൽ, പി.​വി. പ്ര​താ​പ്കു​മാ​ർ, ബാ​ല​ൻ പൂ​താ​ടി, വി.​എം. രാ​ജ​പ്പ​ൻ, സൈ​റ്റ് എ​ൻ​ജി​നീ​യ​ർ​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നു സ്വീ​ക​രി​ച്ചു. അ​ംഗോ​ള​യി​ൽ സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽ സ​ർ​ക്കാ​ർ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ആ​ശു​പ​ത്രി​യും ഹോ​ട്ട​ലും സ്ഥാ​പി​ക്കു​ന്ന​തി​നു ലാ​ഡ​റി​നെ ന​യ​ത​ന്ത്ര വി​ദ​ഗ്ധ​ൻ ക്ഷ​ണി​ച്ച​താ​യി പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു.
കു​പ്പാ​ടി പൂ​ള​വ​യ​ലി​ൽ നാ​ല് ഏ​ക്ക​ർ സ്ഥ​ല​ത്തു 100 രൂ​പ അ​ട​ങ്ക​ലി​ലാ​ണ് ലാ​ഡ​ർ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ൽ നി​ർ​മി​ക്കു​ന്ന​ത്. പ്ര​വൃ​ത്തി 80 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി. ജ​നു​വ​രി​യി​ൽ ഉ​ദ്ഘാ​ട​നം ന​ട​ത്താ​നാ​ണ് പ​ദ്ധ​തി. കു​പ്പാ​ടി​യി​ൽ​നി​ന്നു പൂ​ള​വ​യി​ലു​ടെ മ​ന്ത​ണ്ടി​ക്കു​ന്നി​ലേ​ക്കു​ള്ള റോ​ഡ് 10 കോ​ടി രൂ​പ​യു​ടെ ലാ​ഡ​ർ ഫ​ണ്ട് വി​നി​യോ​ഗി​ച്ചാ​ണ് ന​ഗ​ര​സ​ഭ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ന്ന​ത്.