ബൈ​ക്ക് മോ​ഷ്ടാ​വി​നെ പൂ​ട്ടാ​ന്‍ പോ​ലീ​സി​ന്‍റെ "പോ​സ്റ്റ്'
Sunday, June 16, 2019 12:34 AM IST
കോ​ഴി​ക്കോ​ട്: പോ​ലീ​സി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലി​ട്ട ബൈ​ക്ക് മോ​ഷ​ണ ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ല്‍. കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സി​ന് കീ​ഴി​ലു​ള്ള വെ​ള്ള​യി​ല്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലെ പ്ര​തി​യു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണ് പോ​ലീ​സ് ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലി​ട്ട​ത്.
ഫേ​സ്ബു​ക്ക് പേ​ജി​ല്‍ പോ​സ്റ്റി​ട്ട​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട പ​രാ​തി​ക്കാ​ര്‍ പോ​ലീ​സി​ന് ന​ന്ദി​പ​റ​ഞ്ഞ​തോ​ടെ ആ​ശ്വ​സി​പ്പി​ക്കാ​നും പോ​ലീ​സ് മ​റ​ന്നി​ല്ല. "ധൈ​ര്യ​മാ​യി​രി​ക്കൂ.. ഈ ​പേ​ജി​നെ ഇ​ഷ്ട​പ്പെ​ടു​ന്ന ച​ങ്കു​ക​ള്‍ നി​ങ്ങ​ള്‍​ക്കൊ​പ്പ​മു​ണ്ട്, ന​മു​ക്കി​വ​നെ പൂ​ട്ടാം' എ​ന്ന ഉ​റ​പ്പാ​ണ് പോ​ലീ​സ് ന​ല്‍​കി​യ​ത്.
പോ​സ്റ്റി​ട്ട് മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ ത​ന്നെ ആ​യി​ര​ത്തി​ലേ​റെ പേ​രാ​ണ് ഷെ​യ​ര്‍ ചെ​യ്ത​ത്. 2300 ലേ​റെ പേ​ര്‍ ലൈ​ക്ക് ചെ​യ്തി​ട്ടു​ണ്ട്. നാ​നൂ​റി​ല​ധി​കം ക​മ​ന്‍റു​ക​ളും ല​ഭി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം പ്ര​തി​യെ കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ ബ​ന്ധ​പ്പെ​ടാ​ന്‍ ന​ല്‍​കി​യ ന​മ്പ​ര്‍ തെ​റ്റാ​ണ്. വെ​ള്ള​യി​ല്‍ സ്‌​റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സാ​ണെ​ങ്കി​ലും കോ​ഴി​ക്കോ​ട് സി​റ്റി​യി​ലെ ത​ന്നെ ചേ​വാ​യൂ​ര്‍ ( 0495 2371403)പോ​ലീ​സി​ന്‍റെ ന​മ്പ​റാ​ണ് ഫേ​സ്ബു​ക്കി​ലു​ള്ള​ത്. ബൈ​ക്ക് മോ​ഷ്ടാ​വി​നെ കു​റി​ച്ച് ആ​രും ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ചേ​വാ​യൂ​ര്‍ പോ​ലീ​സും അ​റി​യി​ച്ചു. 0495- 2384799 ആ​ണ് വെ​ള്ള​യി​ൽ സ്റ്റേ​ഷ​ന്‍റെ ന​ന്പ​ർ.
ഇ​ക്ക​ഴി​ഞ്ഞ 11 നാ​ണ് കോ​ഴി​ക്കോ​ട് ചെ​റൂ​ട്ടി റോ​ഡ് നാ​ലാം റെ​യി​ല്‍​വെ ഗേ​റ്റി​ന് സ​മീ​പം ഓ​ഫീ​സി​ന് മു​ന്നി​ല്‍ നി​ര്‍​ത്തി​യി​ട്ട എ​ല്‍​ഫീ​ല്‍​ഡ് ബൈ​ക്ക് മോ​ഷ്ടി​ച്ച​ത്. വ​യ​നാ​ട് പു​ല്‍​പ്പ​ള്ളി നെ​ല്ലാ​ട​ന്‍ വീ​ട്ടി​ല്‍ അ​ജി​ത്തി​ന്‍റെ കെ​എ​ല്‍ 73 ബി 5457 ​ന​മ്പ​ര്‍ റോ​യ​ല്‍ എ​ല്‍​ഫീ​ല്‍​ഡ് ക്ലാ​സി​ക് 350 ബൈ​ക്കാ​ണ് മോ​ഷ​ണം പോ​യ​ത്. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് പു​റ​ത്ത് പോ​യി അ​ജി​ത്ത് ഓ​ഫീ​സി​ല്‍ മ​ട​ങ്ങി​യെ​ത്തു​മ്പോ​ള്‍ ബൈ​ക്ക് ഓ​ഫീ​സി​ന് മു​ന്‍​വ​ശം ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് വൈ​കീ​ട്ട് ആ​റു മ​ണി​ക്ക് ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് ബൈ​ക്ക് മോ​ഷ​ണം പോ​യ വി​വ​രം അ​റി​യു​ന്ന​ത്. തു​ട​ര്‍​ന്ന് തൊ​ട്ട​പ്പു​റ​ത്തെ സി​സി​സി​ടി​വി ക്യാ​മ​റ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ നീ​ല ഷ​ര്‍​ട്ടും ക​റു​ത്ത പാ​ന്‍റ്സും ധ​രി​ച്ച ഒ​രു യു​വാ​വ് ബൈ​ക്ക് മോ​ഷ്ടി​ച്ചു​കൊ​ണ്ടു​പോ​വു​ന്ന ദൃ​ശ്യം ശ്ര​ദ്ധ​യി​ല്‍​പെ​ട്ടു.
സി​സി​ടി​വി ദൃ​ശ്യം സ​ഹി​തം വെ​ള്ള​യി​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ഈ ​ദൃ​ശ്യ​ങ്ങ​ളാ​ണ് പോ​ലീ​സ് ഫേ​സ്ബു​ക്കി​ലി​ട്ട​ത്.