ക​രി​യ​ർ ഗൈ​ഡ​ൻ​സ് ശി​ൽ​പ​ശാ​ല ന​ട​ത്തി
Sunday, June 16, 2019 12:34 AM IST
ക​ൽ​പ്പ​റ്റ: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ത​ലം പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള കോ-​ഓ​പ​റേ​റ്റീ​വ് അ​ക്കാ​ഡ​മി ഓ​ഫ് എ​ജ്യു​ക്കേ​ഷ​ന്‍റെ​യും (കേ​പ്) ക​ൽ​പ്പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ലം പ​ച്ച​പ്പ് പ​ദ്ധ​തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ക​രി​യ​ർ ഗൈ​ഡ​ൻ​സ് ശി​ൽ​പ​ശാ​ല ന​ട​ത്തി.
സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​തി​യ കാ​ല​ത്തെ എ​ൻ​ജി​നീ​യ​റിം​ഗ് സാ​ധ്യ​ത​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ക​രി​യ​ർ ഗൈ​ഡ​ൻ​സ് വി​ദ​ഗ്ധ​ൻ ഡോ.​കെ.​എ ന​വാ​സ്, കേ​പ്പും പ്ര​ഫ​ഷ​ണ​ൽ വി​ദ്യാ​ഭ്യാ​സ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​ഒ.​എ ജോ​സ​ഫ്, സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യും കേ​ര​ള​ത്തി​ന്‍റെ സാ​ധ്യ​ത​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​ക​ൻ ജോ​ഷ്വ റോ​യ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.
ജി​ല്ല​യി​ൽ നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി​യ സ്കൂ​ളു​ക​ളെ​യും മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ ക​ൽ​പ്പ​റ്റ മ​ണ്ഡ​ല​ത്തി​ലെ 10, പ്ല​സ്ടു വി​ദ്യാ​ർ​ത്ഥി​ക​ളെ​യും അ​നു​മോ​ദി​ച്ചു.
സ​ബ് ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​നി​താ ജ​ഗ​ദീ​ഷ്, പ​ച്ച​പ്പ് പ​ദ്ധ​തി കോ-​ഓ​ഡി​നേ​റ്റ​ർ കെ. ​ശി​വ​ദാ​സ​ൻ, കെ. ​ര​ഞ്ജി​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.