ഐ​ടി​ഐ പ്ര​വേ​ശ​നം
Sunday, June 16, 2019 12:34 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് വ​രി​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക് 2019-20 വ​ർ​ഷം ഐ​ടി​ഐ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
അ​പേ​ക്ഷ ഫോം ​കോ​ഴി​ക്കോ​ട് സി​വി​ൽ സ്റ്റേ​ഷ​ന് എ​തി​ർ വ​ശ​ത്തു​ള്ള ലേ​ബ​ർ വെ​ൽ​ഫെ​യ​ർ ഇ​ൻ​സ്പെ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ 20 വ​രെ 10 രൂ​പ​യ്ക്കു നേ​രി​ട്ടും 15 രൂ​പ​യു​ടെ മ​ണി ഓ​ർ​ഡ​ർ മു​ഖേ​ന​യും ല​ഭി​ക്കും. അ​വ​സാ​ന തി​യ​തി 25. ഫോ​ണ്‍ 0495 2372480.

ക​ർ​ഷ​ക​ർ​ക്ക് അ​വാ​ർ​ഡ്

ക​ൽ​പ്പ​റ്റ: മൃ​ഗ സം​ര​ക്ഷ​ണ വ​കു​പ്പ് 2018 വ​ർ​ഷ​ത്തി​ലെ മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ലെ ഏ​റ്റ​വും മി​ക​ച്ച ക​ർ​ഷ​ക​ർ​ക്ക് സം​സ്ഥാ​ന ത​ല​ത്തി​ലും ജി​ല്ലാ ത​ല​ത്തി​ലും അ​വാ​ർ​ഡ് ന​ൽ​കു​ന്നു. സം​സ്ഥാ​ന ത​ല​ത്തി​ൽ ഏ​റ്റ​വും മി​ക​ച്ച ക്ഷീ​ര​ക​ർ​ഷ​ക​ൻ, വാ​ണി​ജ്യ അ​ടി​സ്ഥാ​ന​ത്തി​ൽ മി​ക​ച്ച ഡ​യ​റി ഫാം ​ന​ട​ത്തു​ന്ന ക​ർ​ഷ​ക​ൻ, കോ​ഴി വ​ള​ർ​ത്ത​ൽ ക​ർ​ഷ​ക​ൻ സ​മ്മി​ശ്ര മൃ​ഗ​പ​രി​പാ​ല​ക​ൻ, യു​വ ക​ർ​ഷ​ക​ൻ, വ​നി​താ സം​ര​ഭ​ക എ​ന്നി​വ​ർ​ക്കാ​ണ് അ​വാ​ർ​ഡ് ന​ൽ​കു​ന്ന​ത്.
ജി​ല്ലാ​ത​ല​ത്തി​ൽ ഏ​റ്റ​വും ന​ല്ല ക്ഷീ​ര​ക​ർ​ഷ​ക​നും സ​മ്മി​ശ്ര മൃ​ഗ​പ​രി​പാ​ല​ക​നു​മാ​ണ് അ​വാ​ർ​ഡ്. അ​പേ​ക്ഷ​ക​ൾ 19 ന​കം അ​ത​ത് പ​ഞ്ചാ​യ​ത്തി​ലെ മൃ​ഗാ​ശു​പ​ത്രി/​ഡി​സ്പെ​ൻ​സ​റി​ക​ളി​ലെ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ/​സീ​നി​യ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ന് സ​മ​ർ​പ്പി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ മൃ​ഗാ​ശു​പ​ത്രി​ക​ളി​ൽ നി​ന്ന് ല​ഭി​ക്കും.

അ​ധ്യാ​പ​ക നി​യ​മ​നം

ന​ട​വ​യ​ൽ: നെ​ല്ലി​യ​ന്പം ജി​എ​ൽ​പി സ്കൂ​ളി​ൽ താ​ത്കാ​ലി​ക അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നു​ള്ള കൂ​ടി​ക്കാ​ഴ്ച 18 ന് ​രാ​വി​ലെ 11 ന് ​ന​ട​ക്കും.