പ്ര​തീ​കാ​ത്മ​ക ഫു​ട്ബോ​ൾ മ​ത്സ​രം
Sunday, June 16, 2019 12:34 AM IST
മാ​ന​ന്ത​വാ​ടി: കോ​പ അ​മേ​രി​ക്ക ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യി വ​ള്ളി​യൂ​ർ​ക്കാ​വ് സോ​ക്ക​ർ സ്റ്റാ​ർ ഫു​ട്ബോ​ൾ അ​ക്കാ​ഡ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ർ​ജ​ന്‍റീ​ന-​ബ്ര​സീ​ൽ പ്ര​തീ​കാ​ത്മ​ക ഫു​ട്ബോ​ൾ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.
ബ്ര​സീ​ലി​ന് വേ​ണ്ടി ജ​ഴ്സി​യ​ണി​ഞ്ഞ സോ​ക്ക​ർ സ്റ്റാ​ർ വ​ള്ളി​യൂ​ർ​ക്കാ​വ് മ​ത്സ​ര​ത്തി​ൽ ജേ​താ​ക്ക​ളാ​യി. ക​ഴി​ഞ്ഞ ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ അ​ന്ത​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളു​ടെ മു​ന്നോ​ടി​യാ​യി സോ​ക്ക​ർ സ്റ്റാ​ർ പ്ര​തീ​കാ​ത്മ​ക മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ടൂ​ർ​ണ​മെ​ന്‍റ് ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കെ. നാ​രാ​യ​ണ​ൻ, ടി.​എ​ൻ. ജ​യ​ദേ​വ​ൻ, കെ.​സി. സു​നി​ൽ കു​മാ​ർ, ജ​യ​രാ​മ​ൻ, സ​രു​ണ്‍ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.