പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ച്
Sunday, June 16, 2019 12:34 AM IST
അ​ന്പ​ല​വ​യ​ൽ: ടൗ​ണി​ലെ ഓ​വു ചാ​ലു​ക​ളി​ൽ നി​ന്നും കോ​രി​യ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​തെ ടൗ​ണി​ൽ കൂ​ട്ടി​യി​ട്ട​തി​നെ​തി​രെ സി​ഐ​ടി​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്നു.
ആ​ഴ്ച​ക​ൾ​ക്ക് മു​ന്പ് കോ​രി​യി​ട്ട മാ​ലി​ന്യം സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള നൂ​റ് ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ​ക്ക് സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ മാ​ലി​ന്യം പ​ര​ന്നൊ​ഴു​കി സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ പ​ട​ർ​ന്നു പി​ടി​ക്കു​മെ​ന്നും പ​രാ​തിപ്പെ​ട്ടി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​ന്നി​ല്ലെ​ന്നും യോ​ഗം പ​റ​ഞ്ഞു. 18 ന് ​രാ​വി​ലെ 10 ന് ​ലൈ​റ്റ് മോ​ട്ടോ​ർ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ (സി​ഐ​ടി​യു)​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പി. ​രാ​ജ​ൻ, ഇ.​കെ. ജോ​ണി, പി.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഇ. ​ഗ​ണേ​ശ​ൻ, യു.​എ. ഷി​ഹാ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.