ഡോ.​ന​ല്ല ത​ന്പി തേ​ര​യ്ക്ക് ഉ​ചി​ത​മാ​യ സ്മാ​ര​കം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന്
Monday, June 17, 2019 12:42 AM IST
ക​ൽ​പ്പ​റ്റ: ഡോ.​ന​ല്ല ത​ന്പി തേ​ര​യ്ക്ക് ഉ​ചി​ത​മാ​യ സ്മാ​ര​കം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് സി​പി​ഐ(​എം​എ​ൽ) റെ​ഡ് സ്റ്റാ​ർ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​കെ. ദാ​സ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ക​ൽ​പ്പ​റ്റ​യി​ലെ ക​ള​ക്ടേ​റ്റി​നു മു​ന്നി​ലെ തൊ​വ​രി​മ​ല ഭൂ​സ​മ​ര​പ്പ​ന്ത​ലി​ൽ ന​ട​ന്ന ന​ല്ല ത​ന്പി തേ​ര അ​നു​സ്മ​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​വി​ധ സ​ർ​ക്കാ​രു​ക​ൾ ന​ട​പ്പാ​ക്കാ​തി​രു​ന്ന 1975 ലെ ​ആ​ദി​വാ​സി ഭൂ​നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി സു​പ്രീം കോ​ട​തി വ​രെ ശ​ക്ത​മാ​യ നി​യ​മ പോ​രാ​ട്ട​ങ്ങ​ൾ ന​ട​ത്തി കേ​ര​ള​ത്തി​ൽ ഭൂ​മി​ക്കു​വേ​ണ്ടി​യു​ള്ള സ​മ​ര​ങ്ങ​ൾ​ക്ക് അ​ടി​ത്ത​റ​യി​ടു​ക​യും ത​ന്‍റെ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ സ​മൂ​ഹ​ത്തി​ലെ പാ​ർ​ശ്വ​വ​ൽ​കൃ​ത വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി നി​ല​കൊ​ള്ളു​ക​യും ചെ​യ്ത വ​യ​നാ​ടി​ലെ ജ​ന​കീ​യ ഡോ​ക്ട​ർ ആ​യി​രു​ന്നു ഡോ.​ന​ല്ല ത​ന്പി തേ​ര​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാം ​പി. മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ടി. പ്രേ​മാ​ന​ന്ദ്, പി.​എം. ജോ​ർ​ജ്, എ​ൻ.​ഡി. വേ​ണു, എം.​കെ. ഷി​ബു, കെ.​വി. പ്ര​കാ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.