ഇ​ന്ത്യ​ൻ ഡെ​ന്‍റ​ൽ അ​സോ​സി​യേ​ഷ​ൻ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Tuesday, June 18, 2019 12:44 AM IST
ക​ൽ​പ്പ​റ്റ: ഇ​ന്ത്യ​ൻ ഡെ​ന്‍റ​ൽ അ​സോ​സി​യേ​ഷ​ൻ വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. ചി​കി​ത്സാ രം​ഗ​ത്ത് ഉ​ണ്ടാ​യേ​ക്കാ​വു​ന്ന നി​ർ​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ൾ ചി​കി​ത്സ​ക​രു​ടെ അ​നാ​സ്ഥ​യാ​യി വി​ല​യി​രു​ത്തി ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ ന​ട​ത്തി കൈ​യേ​റ്റം ചെ​യ്യു​ക​യും ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നവരുടെ ആ​ത്മ വി​ശ്വാ​സം കെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന പ്ര​വ​ണ​ത​ വ​ർ​ധി​ച്ചു വ​രു​ന്നു.
ക​ഴി​ഞ്ഞ ദി​വ​സം പ​ശ്ചി​മ ബം​ഗാ​ളി​ൽ ആ​ൾ​കൂ​ട്ടം ആ​ശു​പ​ത്രി ത​ല്ലിത്ത​ക​ർ​ത്ത് ഡോ​ക്ട​ർ​മാ​രെ കൈ​യേ​റ്റം ​ ചെ​യ്ത സം​ഭ​വം ഏ​റ്റ​വും ഒ​ടു​വി​ല​ത്തേ​താ​ണ്.
രാ​ജ്യ​ത്തു വ​ർ​ധി​ച്ചു വ​രു​ന്ന ഇ​ത്ത​രം ദു​ഷ്പ്ര​വ​ണ​ത​ക​ൾ ചി​കി​ത്സ രം​ഗ​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക​യും ആ​രോ​ഗ്യ മേ​ഖ​ല​യെ നാ​ശ​ത്തി​ലേ​ക്കു ന​യി​ക്കു​ക​യും ചെ​യ്യും.
ഇ​തി​നെ​തിരേ ഐ​എം​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശ​വ്യ​പാ​പ​ക​മാ​യി ഇ​ന്ന​ലെ ന​ട​ത്തി​യ പ്ര​ക്ഷോഭത്തിന് ഐ​ക്യദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു ഇ​ന്ത്യ​ൻ ഡെ​ന്‍റ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​ധി​ഷേ​ധ ദി​ന​ം ആ​ച​രി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ചു ഇ​ന്ത്യ​ൻ ഡെ​ന്‍റ​ൽ അ​സോ​സി​യേ​ഷ​ൻ കേ​ര​ള ഘ​ട​കം സം​സ്ഥാ​നമൊ​ട്ടാ​കെ ഇ​ന്ന​ലെ ക്ലി​നി​ക്കു​ക​ൾ അ​ട​ച്ചു പ്ര​തി​ഷേ​ധി​ച്ചു.
ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ ഇ​ന്ത്യ​ൻ ഡെ​ന്‍റ​ൽ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ർ​ജ് ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് ഡോ. ​സ​നോ​ജ്, ജി​ല്ലാ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ഡോ. ​ഫ്ര​ൻ​സ് ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.