ഹൈ​ഡ​ൽ കേ​ന്ദ്ര​ത്തി​ലെ നി​ർ​മാ​ണം നി​ർ​ത്തി​വയ്ക്കാ​ന്‌ ആവ​ശ്യ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ന് സ്ഥ​ലം മാ​റ്റം
Tuesday, June 18, 2019 12:44 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: ഉ​ന്ന​ത ത​ല​ത്തി​ൽ ന​ട​ത്തി​യ ക​രാ​ർ പ്ര​കാ​രം ബാ​ണാ​സു​ര ഹൈ​ഡ​ൽ കേ​ന്ദ്ര​ത്തി​ൽ ആ​രം​ഭി​ച്ച നി​ർ​മാ​ണം നി​ർ​ത്തി​വയ്​ക്കാ​നാ​വ​ശ്യ​പ്പെ​ട്ട ഡാം ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ന് സ്ഥ​ലം​മാ​റ്റം. അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ മ​നോ​ഹ​ര​നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട്ടേക്ക് സ്ഥ​ലം മാ​റ്റി​യ​ത്.
ഡാ​മി​ന്‍റെ മ​ണ്ണ​ണ​ക്ക് സ​മീ​പം കേ​ന്ദ്ര​ത്തി​ൽ കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​നാ​യി മ​ൾ​ട്ടി തി​യ്യ​റ്റ​റും ഹോ​റ​ർ​ഹൗ​സും ബം​പ​ർ കാ​റു​ക​ളും ഒ​രു​ക്കു​ന്ന പ​ദ്ധ​തി​ക്ക് ടെ​ൻ​ഡ​റെ​ടു​ത്ത ക​രാ​റു​കാ​ർ പ​ത്ത് ദി​വ​സ​ം മു​ന്പാ​ണ് പ​ണി തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ പ്ര​വൃ​ത്തി തു​ട​ങ്ങി​യ​പ്പോ​ൾ ത​ന്നെ അ​നു​മ​തി പ​ത്രം കാ​ണി​ക്കാ​ൻ എ​എ​ക്സ് ഇ ക​രാ​റു​കാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന് ത​യാ​റാ​കാ​തെ പ്ര​വൃ​ത്തി തു​ട​ർ​ന്ന​തോ​ടെ എ​എ​ക്സ്ഇ പ​ടി​ഞ്ഞാ​റ​ത്ത​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് പോ​ലീ​സ്, ക​രാ​റു​കാ​രോ​ട് അ​നു​മ​തി പ​ത്രം സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള​്ള ഉ​ദ്യോ​ഗ​സ്ഥ​നെ കാ​ണി​ക്കാ​നാ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കരാറുകാരന്‌ അ​തി​നും ത​യാ​റാ​വാ​തെ നിര്‌മാണം തു​ട​ര്‌ന്നു.
എ​റ​ണാ​കു​ളം ആ​സ്ഥാ​ന​മാ​യു​ള്ള സ്വ​കാ​ര്യ സം​രം​ഭ​ക​രാ​ണ് ക​രാ​റെ​ടു​ത്ത​ത്. ഡാ​മി​ന്‍റെ സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന രീ​തി​യി​ലാ​ണ് നി​ർ​മാ​ണ​മെ​ന്ന ആ​ക്ഷേ​പം നി​ല​വി​ലു​ണ്ട്. കെ​എ​സ്ഇ​ബി ഹൈ​ഡ​ൽ കേ​ന്ദ്ര​ത്തി​ന് ഡാം ​പ്ര​ദേ​ശം ടൂ​റി​സ​ത്തി​നാ​യി വി​ട്ടു​ന​ൽ​കു​ന്പോ​ൾ നി​ർ​മാ​ണത്തിന് പ്ര​ത്യേ​ക അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്ന നി​ബ​ന്ധ​ന​യു​ണ്ട്. ഇ​ത് പാ​ലി​ക്കാ​തെ​യാ​ണ് നി​ർ​മാ​ണ​മെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ചു​മ​ത​ല​യു​ള്ള എ​എ​ക്സ്ഇ അ​നു​മ​തി പ​ത്രം ആ​വ​ശ്യ​പ്പെ​ട്ട​ത്.
ഏ​താ​നും മാ​സങ്ങള്‌ മു​ന്പ് ത​രി​യോ​ട് 13ാം മൈ​ലി​ലും കു​റ്റി​യാം​വ​യ​ലി​ലും സ​ബ്സെ​ന്‍റ​റു​ക​ൾ തു​ട​ങ്ങാ​നാ​യി ഹൈ​ഡ​ൽ കേ​ന്ദ്രം നീ​ക്കം ന​ട​ത്തി​യി​രു​ന്നു. നാ​ട്ടു​കാ​രു​ടെ​യും ഡാം ​സു​ര​ക്ഷാ അ​ഥോ​റി​റ്റി​യു​ടെ​യും എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ക​ഴി​യാ​തെ പോ​യ​ത്.
തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ന​ി​ല​നി​ന്നിരിക്കെ മേ​യ് 14നാ​ണ് കെ​എസ്ഇ​ബി​ക്ക് കീ​ഴി​ലു​ള്ള ഹൈ​ഡ​ൽ കേ​ന്ദ്ര​ത്തി​ൽ വി​നോ​ദ​സ​ഞ്ചാ​ര ഉ​പാ​ധി​ക​ൾ സ്ഥാ​പി​ക്കാ​ൻ ഇ ​ടെ​ൻ​ഡ​ർ വി​ളി​ച്ച​ത്. ഒ​രാ​ഴ്ച ക​ഴി​ഞ്ഞ് 22-ാം തി​യ​തി ത​ന്നെ ക​രാ​റു​റ​പ്പി​ച്ചു​കൊ​ണ്ട് എ​ർ​ണാ​കു​ളം ആ​സ്ഥാ​ന​മാ​യ സ്വ​കാ​ര്യ ക​ന്പ​നി​ക്ക് ക​ത്തു ന​ൽ​കു​ക​യും ചെ​യ്തു.
പി​ന്നീ​ട് ഏ​താ​നും ദി​വ​സ​ത്തി​ന​കം ത​ന്നെ സ്വ​കാ​ര്യ ക​ന്പ​നി ബാ​ണാ​സു​ര​കേ​ന്ദ്ര​ത്തി​ലെ​ത്തി നി​ർ​മാ​ണം ആ​രം​ഭി​ച്ചു. ഹൈ​ഡ​ൽ കേ​ന്ദ്ര​ത്തി​ൽ സ്ഥ​ല​വാ​ട​ക നി​ശ്ച​യി​ച്ച് മാത്രമേ പു​തി​യ സം​രം​ഭ​ങ്ങ​ൾ​ക്ക് ഭൂ​മി വി​ട്ടു ന​ൽ​കു​ക​യു​ള്ളു​വെ​ന്ന തീ​രു​മാ​ന​ത്തി​ന് വി​രു​ദ്ധ​മാ​യാ​ണ് റ​വ​ന്യു വ​രു​മാ​ന​ത്തി​ന്‍റെ തോ​തി​ന് അ​നു​സ​രി​ച്ച് പു​തി​യ സം​രം​ഭ​ങ്ങ​ൾ​ക്ക് ഭൂ​മി ന​ൽ​കി​യ​തെ​ന്നും കേ​വ​ലം വ​രു​മാ​ന​ത്തി​ന്‍റെ 22 ശ​ത​മാ​നം മാ​ത്രം ഹൈ​ഡ​ൽ കേ​ന്ദ്ര​ത്തി​ന് ന​ൽ​കി പ​ത്ത് വ​ർ​ഷ കാ​ലാ​വ​ധി​ക്ക് ഒ​രേ​ക്ക​റി​ന​ടു​ത്ത ഭൂ​മി വി​ട്ടു ന​ൽ​കി​യ​ത് ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്നുമാണ് പ​രാ​തി.
ക​ഴി​ഞ്ഞ വ​ർ​ഷം ഹൈ​ഡ​ൽ കേ​ന്ദ്ര​ത്തി​ന് ല​ക്ഷ​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ത്തി​യ പു​ഷ്പോ​ത്സ​വം പോ​ലെ​യാ​ണി​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.