വാ​യ​ന​പ​ക്ഷാ​ച​ര​ണം നാ​ളെ മു​ത​ൽ
Tuesday, June 18, 2019 12:44 AM IST
ക​ൽ​പ്പ​റ്റ: പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ മു​ത​ൽ ജൂ​ലൈ ഏ​ഴു​വ​രെ ജി​ല്ല​യി​ൽ വാ​യ​നാ പ​ക്ഷാ​ച​ര​ണം സം​ഘ​ടി​പ്പി​ക്കും. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാളെ ​രാ​വി​ലെ 10.30ന് ​സു​ൽ​ത്താ​ൻ ബ​ത്തേ​രി ഡ​യ​റ്റി​ൽ ക​വി പി.​പി ശ്രീ​ധ​ര​നു​ണ്ണി നി​ർ​വ​ഹി​ക്കും.
വി​വ​ര പൊ​തു​ജ​ന സ​ന്പ​ർ​ക്ക വ​കു​പ്പ്, ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ, പി.​എ​ൻ. പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സാം​സ്കാ​രി​ക സ​ദ​സ്, പു​സ്ത​കോ​ത്സ​വം, ക​വി​സ​മ്മേ​ള​നം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ പ​ക്ഷാ​ച​ര​ണ​വേ​ള​യി​ൽ ന​ട​ക്കും.

ഭ​ര​ണാ​നു​മ​തി ന​ൽ​കി

ക​ൽ​പ്പ​റ്റ: സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ​യു​ടെ വി​ക​സ​ന ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക​ൽ​പ്പ​റ്റ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ്ര​വൃ​ത്തി​ക​ൾ​ക്ക് ജി​ല്ലാ ക​ളക്ട​ർ എ.​ആ​ർ. അ​ജ​യ​കു​മാ​ർ ഭ​ര​ണാ​നു​മ​തി ന​ൽ​കി. പ​ടി​ഞ്ഞാ​റ​ത്ത​റ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​ന് 25 ല​ക്ഷം, പ​ടി​ഞ്ഞാ​റ​ത്ത​റ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന് 25 ല​ക്ഷം, മു​ട്ടി​ൽ പ​രി​യാ​രം​വ​യ​ൽ ചോ​യി കോ​ള​നി റോ​ഡ് ടാ​റിം​ഗി​ന് 10 ല​ക്ഷം, കാ​ര്യ​ന്പാ​ടി ഉൗ​രു​ക​ണ്ടി ക​നാ​ൽ റോ​ഡ് ടാ​റിം​ഗി​ന് 10 ല​ക്ഷം, മ​ല​ക്കാ​ട് ഭ​ജ​ന​മ​ഠം പു​ഴ​ങ്കു​നി റോ​ഡ് സൈ​ഡ് സം​ര​ക്ഷ​ണം, ടാ​റിം​ഗ് എ​ന്നി​വ​യ്ക്ക് 10 ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് ഭ​ര​ണാ​നു​മ​തി.