അ​വാ​ർ​ഡ് ജേ​താ​വി​നെ ആ​ദ​രി​ച്ചു
Tuesday, June 18, 2019 12:44 AM IST
മാ​ന​ന്ത​വാ​ടി: സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തി​യ നാ​ട​ൻ സ​സ്യ​യി​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ക​ൻ ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ക​ൻ എ​ന്ന വി​ഭാ​ഗ​ത്തി​ൽ 2018-2019 വ​ർ​ഷ​ത്തെ അ​വാ​ർ​ഡ് നേ​ടി​യ പി.​ജെ. മാ​നു​വ​ൽ പ​ള്ളി​ക്ക​മാ​ലി​നെ എ​ട​വ​ക പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും ജൈ​വ​വൈ​വി​ധ്യ പ​രി​പാ​ല​ന സ​മി​തി​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷാ വി​ജ​യ​ൻ മെ​മ​ന്‍റൊ ന​ൽ​കി. വൈ​സ് പ്ര​സി​ഡ​ന്‍റ് ന​ജ്മു​ദ്ദീ​ൻ മൂ​ട​ന്പ​ത്ത്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ജി​ൽ​സ​ണ്‍ തൂ​പ്പു​ങ്ക​ര, ആ​മി​ന അ​വ​റാ​ൻ, ആ​ഷാ മെ​ജോ, പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ആ​ർ. ജ​യ​പ്ര​കാ​ശ്, എ​ച്ച്.​ബി. പ്ര​ദീ​പ്, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്രി​യ, ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡ് പ്ര​തി​നി​ധി സി.​എ​സ്. അ​ൻ​വ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.