എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് അ​ധ്യാ​പ​ക​ൻ ലോ​ഡ്ജി​ൽ മ​രി​ച്ചു
Tuesday, June 18, 2019 10:50 PM IST
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് ഗ​വ.​എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ ഇ​ല​ക്ട്രോ​ണി​ക്സ് വി​ഭാ​ഗം അ​സോ. പ്ര​ഫ. തി​രു​വ​ന​ന്ത​പു​രം ആ​റാ​മ​ട കൊ​ങ്ക​ളം കാ​ഞ്ഞി​രം​വി​ള വീ​ട്ടി​ൽ സ​ദാ​ശി​വ​നെ(46) ന​ഗ​ര​ത്തി​ലെ ലോ​ഡ്ജി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

പാ​യോ​ട് വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ഇ​ദ്ദേ​ഹം ശ​നി​യാ​ഴ്ച​യാ​ണ് ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത​ത്. മു​റി തു​ട​ർ​ച്ച​യാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തി​ൽ പ​ന്തി​കേ​ടു​തോ​ന്നി വാ​തി​ൽ ബ​ല​മാ​യി തു​റ​ന്ന​പ്പോ​ഴാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്ത മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി സ്വ​ദേ​ശ​ത്തേ​ക്കു കൊ​ണ്ടു​പോ​യി. മ​ര​ണ​കാ​ര​ണം ഹൃ​ദ​യാ​ഘാ​ത​മാ​ണെ​ന്നാ​ണ് സൂ​ച​ന. ഭാ​ര്യ: ഷീ​ജ. മ​ക്ക​ൾ: ശ്രേ​യ, സ​ന.