കാ​ട്ടാ​ന ആ​ക്ര​മ​ണം: ഗൂ​ഡ​ല്ലൂ​ർ-​സു​ൽ​ത്താ​ൻ ബ​ത്തേ​രി അ​ന്ത​ർ​സം​സ്ഥാ​ന പാ​ത ഉ​പ​രോ​ധി​ച്ചു
Wednesday, June 19, 2019 12:32 AM IST
ഗൂ​ഡ​ല്ലൂ​ർ: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ ഗൂ​ഡ​ല്ലൂ​ർ-​സു​ൽ​ത്താ​ൻ ബ​ത്തേ​രി അ​ന്ത​ർ​സം​സ്ഥാ​ന പാ​ത ഉ​പ​രോ​ധി​ച്ചു. പാ​ട്ട​വ​യ​ൽ പോ​ലീ​സ് ചെ​ക്ക്്പോ​സ്റ്റി​ന് സ​മീ​പ​ത്താ​ണ് ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത് മു​ത​ൽ ഉച്ചയ്ക്ക് 12.30 വ​രെയായിരുന്നു ഉ​പ​രോ​ധം നടത്തിയത്. പാ​ട്ട​വ​യ​ൽ സ്വ​ദേ​ശി കൊ​ട​ക്കാ​ട​ൻ മൊ​യ്തീ​(60)ന് ​കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഇ​യാ​ളെ സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് മേ​പ്പാ​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ശാ​ഹു​ൽ ഹ​മീ​ദ് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ ഒ​ച്ചവച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ആ​ന പി​ന്തി​രി​ഞ്ഞ​ത്.

പാ​ട്ട​വ​യ​ൽ ടൗ​ണി​ലെ റേ​ഷ​ൻ ക​ട​യ്ക്ക് സ​മീ​പ​ത്ത് വച്ചാ​ണ് ഇ​യാ​ളെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.30നാ​ണ് സം​ഭ​വം. വീ​ട്ടി​ൽ നി​ന്ന് പ​ള്ളി​യി​ലേ​ക്ക് ന​ട​ന്ന് പോ​കു​ന്ന​തി​നി​ടെ​യാ​ണ് ആ​ന​യു​ടെ അ​ക്ര​മ​മു​ണ്ടാ​യ​ത്. മൂ​ന്ന് ആ​ന​ക​ളാ​ണ് പാ​ട്ട​വ​യ​ൽ മേ​ഖ​ല​യി​ൽ ത​ന്പ​ടി​ച്ച് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന​ത്. നേ​രം ഇ​രു​ട്ടു​ന്ന​തോ​ടെ സ​മീ​പ​ത്തെ വ​ന​ത്തി​ൽ നി​ന്നും കാ​ട്ടാ​ന​ക​ൾ റോ​ഡി​ലേ​ക്കും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും ഇ​റ​ങ്ങു​ക​യാ​ണ്.

ഒ​രു മാ​സം മു​ന്പാ​ണ് പാ​ട്ട​വ​യ​ൽ ഗ​വ. സ്കൂ​ളി​ന് സ​മീ​പ​ത്തെ കാ​പ്പി​മി​ല്ലി​ന് സ​മീ​പ​ത്ത് ആ​ദി​വാ​സി യു​വാ​വി​നെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. പാ​ട്ട​വ​യ​ൽ ചെ​റു​കു​ന്ന് സ്വ​ദേ​ശി കേ​ത്ത​ൻ എ​ന്ന മ​ണി (45)യെ​യാ​ണ് കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. ഇ​യാ​ൾ കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‌ നിന്ന് ഇ​ന്ന​ലെ​യാ​ണ് ഡി​സ്ചാ​ർ​ജ് ആ​യ​ത്. പ​തി​ന​ഞ്ച് ദി​വ​സം മു​ന്പു ഇ​വി​ടെ ഒരു യു​വാ​വ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. പാ​ട്ട​വ​യ​ൽ ക​റു​ത്ത​കു​നി സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​ൻ (45) ആ​ണ് മ​രി​ച്ച​ത്. നേ​രം ഇ​രു​ട്ടി​യാ​ൽ ജ​ന​ങ്ങ​ൾ​ക്ക് വീ​ട് അ​ണ​യേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന കാ​ട്ടാ​ന​ക​ളെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തു​ക, കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ആ​ൾ​ക്ക് മ​തി​യാ​യ ന​ഷ്ട പ​രി​ഹാ​രം ന​ൽ​കു​ക, പാ​ട്ട​വ​യ​ൽ പോ​ലീ​സ് ചെ​ക്ക്്പോ​സ്റ്റി​ന് സ​മീ​പ​ത്താ​യി ഫോ​റ​സ്റ്റ് ചെ​ക്ക്്പോ​സ്റ്റ് സ്ഥാ​പി​ക്കു​ക, രാ​ത്രി കാ​ല​ങ്ങ​ളി​ൽ വ​നം​വ​കു​പ്പ് നി​രീ​ക്ഷ​ണം ന​ട​ത്തു​ക, വ​നാ​തി​ർ​ത്തി​ക​ളി​ൽ സോ​ളാ​ർ വേ​ലി സ്ഥാ​പി​ക്കു​ക, കി​ട​ങ്ങ് നി​ർ​മി​ക്കു​ക, ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ജ​ന​ങ്ങ​ൾ റോ​ഡ് ഉ​പ​രോ​ധിച്ചത്.

സ​മ​ര​ക്കാ​രു​മാ​യി പോ​ലീ​സ് ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും ഡി​എ​ഫ്ഒ എ​ത്താ​തെ സ​മ​രം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ നിലപാട് സ്വീകരിച്ചതോടെ ഡി​എ​ഫ്ഒ സ്ഥ​ല​ത്തെ​ത്തി സ​മ​ര​ക്കാ​രു​മാ​യും നേ​താ​ക്ക​ളു​മാ​യും ച​ർ​ച്ച ന​ട​ത്തി. റോ​ഡ് ഉ​പ​രോ​ധ​ത്തി​ന് എ​ൻ.​എ. അ​ഷ്റ​ഫ്, എം.​വി. ജോ​ണ്‍​സ​ണ്‍, സി. ​ഉ​സൈ​ൻ, ഉ​ല്ലാ​സ​ൻ, ക​ണ്ണ​ൻ, ജോ​സ്കു​ട്ടി, മ​നോ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യി ഇ​ന്ന് ഉ​ച്ച​യ്ക്ക് ശേഷം മൂ​ന്നി​ന് ഗൂ​ഡ​ല്ലൂ​രി​ൽ ന​ട​ക്കു​ന്ന ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള യോ​ഗ​ത്തി​ൽ അ​ന്തി​മ പ​രി​ഹാ​രം ഉ​ണ്ടാ​കു​മെ​ന്നു​മു​ള്ള ഉ​റ​പ്പി​നെ​ത്തു​ട​ർ​ന്നാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. ഇ​ന്ന് ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ, ഡി​ആ​ർ​ഒ, മു​തു​മ​ല ക​ടു​വാ​സം​ര​ക്ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്ട​ർ, ഡി​എ​ഫ്ഒ, എ​സി​എ​ഫ്, റേ​ഞ്ച​ർ, ഡി​വൈ​എ​സ്പി, എം​എ​ൽ​എ, സ​ർ​വ​ക​ക്ഷി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.