ദേ​ശീ​യ ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ സിറ്റിംഗ് ജൂലൈ 12 ന്
Wednesday, June 19, 2019 12:32 AM IST
ക​ൽ​പ്പ​റ്റ: കു​ട്ടി​ക്ക​ൾ​ക്കെ​തി​രേയു​ള്ള അ​തി​ക്ര​മങ്ങളെക്കുറിച്ചുള്ള പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ദേ​ശീ​യ ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ ജി​ല്ല​യി​ലെ​ത്തും. ജൂ​ലൈ 12 ന് ​രാ​വി​ലെ 10ന് ​ക​ള​ക്ട​റേ​റ്റ് എപിജെ ഹാ​ളി​ൽ ക​മ്മീ​ഷ​ൻ സി​റ്റിം​ഗ് ന​ട​ത്തും. രാ​വി​ലെ ഒ​ന്പ​തിന് ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങും. കു​ട്ടി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ, സം​ര​ക്ഷ​ക​ർ, കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​ക്തി​ക​ൾ, സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ എ​ന്നി​വ​ർ​ക്ക് ക​മ്മീ​ഷ​നി​ൽ നേ​രി​ട്ട് പ​രാ​തി ന​ൽ​കാം. സ്കൂ​ൾ കു​ട്ടി​ക​ൾ, ശി​ശു​സം​ര​ക്ഷ​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ, ഹോ​സ്റ്റ​ലി​ലോ മ​റ്റേ​തെ​ങ്കി​ലും വി​ദ്യാ​ഭ്യാ​സ, ട്രെ​യി​നിം​ഗ് ആ​വ​ശ്യ​ങ്ങ​ൾ​ക്കോ വേ​ണ്ടി വി​വി​ധ​യി​ട​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന കു​ട്ടി​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്ക് നേ​രി​ട്ടോ മ​റ്റു​ള്ള​വ​ർ മു​ഖേ​ന​യോ പ​രാ​തി​ക​ൾ ന​ൽ​കാം. എ​ഡി​എം കെ. ​അ​ജീ​ഷ് നോ​ഡ​ൽ ഓ​ഫീ​സ​റാ​യി​രി​ക്കും. പ​രാ​തി​ക​ൾ ജൂ​ലൈ 10 വ​രെ ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റ്, ജ​വ​ഹ​ർ ബാ​ല​വി​കാ​സ് ഭ​വ​ൻ, മീ​ന​ങ്ങാ​ടി പി​ഒ, പി​ൻ 673591 എ​ന്ന വി​ലാ​സ​ത്തി​ൽ ന​ൽ​ക​ണം. ഫോ​ണ്‍: 04936 246098 ഇ-​മെ​യി​ൽ: [email protected]