കു​റ്റ​വാ​ളി​ക​ൾ​ക്ക് വ​ഴി​കാ​ട്ടി​യാ​യ നേ​ർ​വ​ഴി പ​ദ്ധ​തി മൂന്നാം ഘട്ടത്തിലേക്ക്
Wednesday, June 19, 2019 12:32 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന​ത്ത് പ്രൊ​ബേ​ഷ​ൻ സം​വി​ധാ​നം ശാ​ക്തീ​ക​രി​ക്കാനു​ള്ള സ​ർ​ക്കാ​ർ പ​ദ്ധ​തി​യാ​യ ‘നേ​ർ​വ​ഴി’ ജി​ല്ല​യി​ൽ മൂ​ന്നാം ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്നു. ജ​യി​ൽ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​ക്യ​ത്യ​മാ​ണെ​ങ്കി​ൽ കൂ​ടി കേ​സി​ന്‍റെ സാ​ഹ​ച​ര്യം, കു​റ്റ​ക്യ​ത്യ​ത്തി​ന്‍റെ പ്ര​കൃ​തം, കു​റ്റ​വാ​ളി​യു​ടെ മ​നോ​ഭാ​വം, കു​ടും​ബ പ​ശ്ചാ​ത്ത​ലം, മു​ൻ​കാ​ല​ച​രി​ത്രം തു​ട​ങ്ങി​യ​വ ക​ണ​ക്കി​ലെ​ടു​ത്ത് ചി​ല വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​ധേ​യ​മാ​യി ഒ​രു കു​റ്റ​വാ​ളി​യു​ടെ ജ​യി​ൽ ശി​ക്ഷ മാ​റ്റി​വച്ച് ന​ല്ല​ന​ട​പ്പി​ൽ വി​ടു​ന്ന സം​വി​ധാ​ന​മാ​ണ് പ്രൊ​ബേ​ഷ​ൻ.
അ​ബ​ദ്ധ​ത്തി​ൽ കു​റ്റ​ക്യ​ത്യം ചെ​യ്തു​പോ​കു​ന്ന​വ​രെ പ്രൊ​ബേ​ഷ​ൻ സം​വി​ധാ​നം വ​ഴി മാ​ന​സി​ക​വും സാ​മൂ​ഹി​ക​മാ​യി പ​രി​വ​ർ​ത്ത​നം ചെ​യ്ത് സ​മൂ​ഹ​ത്തി​ന് ഉ​പ​ക​രി​ക്കു​ന്ന ഉ​ത്ത​മ പൗ​ര​ൻ​മാ​രാ​ക്കി മാ​റ്റു​ക​യാ​ണ് സാ​മൂ​ഹ്യ​നീ​തി​വ​കു​പ്പ് വ​ഴി ന​ട​പ്പാ​ക്കു​ന്ന നേ​ർ​വ​ഴി പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. പ​ദ്ധ​തി പ്ര​കാ​രം ന​ല്ല ന​ട​പ്പി​ൽ വി​ട്ട​യ​ക്കു​ന്ന വ്യ​ക്തി​ക​ൾ​ക്ക് സ​മൂ​ഹ​ത്തി​ൽ ഉ​ത്ത​മ പൗ​ര​ൻ​മാ​രാ​യി ജീ​വി​ക്കു​ന്ന​തി​ന് അ​വ​സ​രം ല​ഭി​ക്കും.
ജ​യി​ൽ പു​ള്ളി എ​ന്ന മു​ദ്ര കു​ത്ത​ലും അ​തു​വ​ഴി അ​നു​ഭ​വി​ക്കു​ന്ന മാ​ന​സി​ക, സാ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ളും ഭ്ര​ഷ്ടും ഒ​ഴി​വാ​ക്കു​ന്ന​തി​ന് വ്യ​ക്തി​യെ ഈ ​പ​ദ്ധ​തി സ​ഹാ​യി​ക്കും. കു​ടും​ബ​ജീ​വി​ത​വും സാ​മൂ​ഹ്യ​ജീ​വി​ത​വും ത​ട​സ​മി​ല്ലാ​തെ തു​ട​ർ​ന്ന് കൊ​ണ്ടു​പോ​കാ​നും സാ​ധി​ക്കും. ചെ​റി​യ കു​റ്റ​ക്യ​ത്യ​ങ്ങ​ൾ ചെ​യ്ത് ജ​യി​ലി​ലെ​ത്തു​ന്ന​വ​ർ ജ​യി​ലി​ലെ കൊ​ടും​കു​റ്റ​വാ​ളി​ക​ളു​മാ​യി സ​ഹ​വാ​സിക്കുന്ന​തും ജ​യി​ലു​ക​ളില്‌ തടവുകാര്‌ നിറയുന്നതും ഒ​ഴി​വാ​ക്കാ​ൻ പ​ദ്ധ​തി സ​ഹാ​യി​ക്കും.
ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി നേ​ർ​വ​ഴി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​മാ​യി ജി​ല്ല​യി​ൽ പ്രൊ​ബേ​ഷ​ൻ നി​യ​മ​പ്ര​കാ​രം കോ​ട​തി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന കേ​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു. നേ​ർ​വ​ഴി​പ​ദ്ധ​തി കാ​ല​യ​ള​വി​ൽ 36 കേ​സു​ക​ളി​ൽ വി​വി​ധ കോ​ട​തി​ക​ൾ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ൽ ഒ​ന്പ​ത് പേ​രെ ന​ല്ല ന​ട​പ്പ് നി​യ​മ​പ്ര​കാ​രം വി​ട്ടി​ട്ടു​ണ്ട്. പ്രൊ​ബേ​ഷ​ൻ നി​യ​മ​ത്തി​ന്‍റെ ആ​നു​കൂ​ല്യം ല​ഭി​ച്ച ഇ​വ​ർ സ​മാ​ധാ​ന​പ​ര​മാ​യ ജീ​വി​തം ന​യി​ച്ചു വ​രു​ക​യാ​ണ്. നേ​ർ​വ​ഴി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജ​യി​ൽ ശി​ക്ഷ പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ, ത​ട​വു​കാ​രു​ടെ ആ​ശ്രി​ത​ർ, ന​ല്ല ന​ട​പ്പ് നി​യ​മ​ത്തി​ൽ വി​ട്ട​യ​ച്ച​വ​ർ എ​ന്നി​വ​ർ​ക്ക് സ്വ​യം​തൊ​ഴി​ൽ തു​ട​ങ്ങാ​ൻ 15,000 രൂ​പ ​സ​ഹാ​യം അ​നു​വ​ദി​ക്കു​ന്നു​ണ്ട്. ത​ട​വു​കാ​രു​ടെ മ​ക്ക​ൾ​ക്ക് വി​ദ്യ​ഭ്യാ​സ ധ​ന​സ​ഹാ​യ​വും ന​ൽ​കു​ന്നു​ണ്ട്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വൈ​ത്തി​രി സ​ബ്ജ​യി​ൽ, മാ​ന​ന്ത​വാ​ടി ജി​ല്ലാ​ജ​യി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോറി​റ്റി​യും ജി​ല്ലാ​പ്രൊ​ബേ​ഷ​ൻ ഒ​ഫീ​സും സം​യു​ക്ത​മാ​യി ന​ല്ല​ന​ട​പ്പ് നി​യ​മ​ബോ​ധ​വ​ൽത്്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.
പോ​ലീ​സ്, അ​ഭി​ഭാ​ഷ​ക​ർ, പാ​രാ ലീ​ഗ​ൽ വോ​ള​ണ്ടി​യ​ർ​മാ​ർ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, എ​സ്ടി പ്രൊ​മോ​ട്ട​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് പ്രൊ​ബേ​ഷ​ൻ സം​വി​ധാ​ന​ത്തെക്കു​റി​ച്ചും നേ​ർ​വ​ഴി പ​ദ്ധ​തി​യെ കു​റി​ച്ചും ജി​ല്ലാ​ത​ല ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും ഈ ​കാ​ല​യ​ള​വി​ൽ ന​ട​ത്തി​യി​ട്ടു​ണ്ട്. നേ​ർ​വ​ഴി​പ​ദ്ധ​തി കാ​ല​യ​ള​വി​ൽ 17 പേ​ർ​ക്കാ​യി 2,15,500 രൂ​പ സ്വ​യം തൊ​ഴി​ൽ ധ​ന​സ​ഹാ​യ​മാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും ന​ല്ല​ന​ട​പ്പ് നി​യ​മ​പ്ര​കാ​രം വി​ട്ട​യ​ച്ച ഒ​ന്പ​ത് പേ​ർ ഇ​പ്പോ​ൾ സ​മാ​ധാ​ന​പ​ര​മാ​യ ജീ​വി​തം ന​യി​ക്കു​ന്നു​ണ്ടെ​ന്നും ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ​ർ അ​ഷ്റ​ഫ് കാ​വി​ൽ അ​റി​യി​ച്ചു.