ഡോ​ക്ട​ർ​മാ​ർ​ക്ക് സു​ര​ക്ഷ ഒ​രു​ക്ക​ണ​മെ​ന്ന്
Wednesday, June 19, 2019 12:32 AM IST
ക​ൽ​പ്പ​റ്റ: ഡോ​ക്ട​ർ​മാ​ർ​ക്കും ആ​ശു​പ​ത്രി​ക​ൾ​ക്കും സു​ര​ക്ഷ ഒ​രു​ക്കാ​ൻ സ​ർ​ക്കാ​രു​ക​ൾ ത​യ്യാ​റാ​വ​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഡോ​ക്ട​ർ​മാ​ർ​ക്ക് നേ​രെ​യു​ണ്ടാ​വു​ന്ന അ​തി​ക്ര​മ​ത്തി​ന്‍റെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് കൊ​ൽ​ക്ക​ത്ത​യി​ലേ​ത്. മാ​ര​ക​മാ​യ അ​ക്ര​മ​മാ​ണ് അ​വി​ടെ ഉ​ണ്ടാ​യ​ത്. അ​ക്ര​മി​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി എ​ടു​ക്കു​ന്ന​തി​ന് പ​ക​രം സ്വാ​ഭാ​വി​ക​മാ​യ സം​ഭ​വ​മെ​ന്ന നി​ല​യി​ലാ​ണ് അ​വി​ടെ​ മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ച​ത്. അ​പ​ക​ട​ങ്ങ​ളും നി​പ്പ അ​ട​ക്ക​മു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ സ​മ​യ​വും സ്വ​ന്തം ആ​രോ​ഗ്യ​വും അ​വ​ഗ​ണി​ച്ചാ​ണ് ഡോ​ക്ട​ർ​മാ​ർ ജോ​ലി ചെ​യ്യു​ക. അ​താ​രും പ​രി​ഗ​ണി​ക്കി​ല്ല.
എ​ന്നാ​ൽ മ​ന​പൂ​ർ​വ​മ​ല്ലാ​ത്ത പി​ഴ​വും മ​റ്റും സം​ഭ​വി​ച്ചാ​ൽ അ​ടി​ച്ചൊ​തു​ക്കു​ക​യാ​ണ്. ഇ​ത് തി​രു​ത്ത​ണം. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഡോ.​എം. ഭാ​സ്ക​ര​ൻ, ഡോ.​എം.​പി. രാ​ജേ​ഷ്കു​മാ​ർ, ഡോ. ​ജ​നാ​ർ​ദ​ന​ൻ, ഡോ. ​പി.​ആ​ർ. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.