വെ​ള്ള​മു​ണ്ട​യി​ൽ അ​ൽ ക​റാ​മ ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ, സ്പെ​ഷ​ൽ സ്കൂ​ൾ ഉ​ദ്ഘാ​ട​നം നാളെ
Wednesday, June 19, 2019 12:32 AM IST
ക​ൽ​പ്പ​റ്റ: ഒ​മാ​ൻ ആ​സ്ഥാ​ന​മാ​യു​ള്ള അ​ൽ ക​റാ​മ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് വെ​ള്ള​മു​ണ്ട​യി​ൽ സ്ഥാ​പി​ച്ച അ​ൽ ക​റാ​മ സൗ​ജ​ന്യ ഡ​യാ​ലി​സി​സ് സെ​ന്‍റ​റും സ്പെ​ഷ​ൽ സ്കൂ​ളും 20നു ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും.
രാ​വി​ലെ 11നു ​ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ പ്ര​മു​ഖ വ്യ​വ​സാ​യി ഗ​ൾ​ഫാ​ർ മു​ഹ​മ്മ​ദ​ലി​യും സ്പെ​ഷ​ൽ സ്കൂ​ൾ പ്ര​ഫ.​ഗോ​പി​നാ​ഥ് മു​തു​കാ​ടും ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്നു അ​ൽ ക​റാ​മ ട്ര​സ്റ്റ് മേ​ധാ​വി കു​നി​ങ്ങാ​ര​ത്ത് അ​ബ്ദു​ൽ​നാ​സ​ർ, സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ കെ.​സി. മാ​യി​ൻ ഹാ​ജി, കൈ​പ്പാ​ണി ഇ​ബ്രാ​ഹിം, മം​ഗ​ല​ശേ​രി നാ​രാ​യ​ണ​ൻ, വെ​ള്ള​മു​ണ്ട പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​ന് കെ​യ​ർ ചെ​യ​ർ​മാ​ൻ എ​ക​ര​ത്ത് മൊ​യ്തു ഹാ​ജി, സെ​ക്ര​ട്ട​റി പി.​ജെ. വി​ൻ​സ​ന്‍റ്, ട്ര​ഷ​റ​ർ കെ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ഡ​യാ​ലി​സി​സ് മെ​ഷീ​ന്‍റെ സ്വി​ച്ച്ഓ​ണ്‍ ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. സെ​ന്‍റ​ർ ന​ട​ത്തി​പ്പി​നു​ള്ള ആ​ദ്യ ഫ​ണ്ട് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഏ​റ്റു​വാ​ങ്ങും. ആ​ർ​ഒ പ്ലാ​ന്‍റ് സ്വി​ച്ച് ഒാ​ണ്‍ ക​ർ​മം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ​യും ഫി​സി​യോ തെ​റാ​പ്പി സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ഒ​മാ​നി​ലെ സ ാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ റ​യീ​സ് അ​ഹ​മ്മ​ദും നി​ർ​വ​ഹി​ക്കും.
ആം​ബു​ല​ൻ​സി​ന്‍റെ താ​ക്കോ​ൽ ഒ​മാ​നി​ലെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ പി.​എം. ജാ​ബി​ർ കൈ​മാ​റും. കി​ഡ്നി ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഫാ.​ഡേ​വി​സ് ചി​റ​മ്മ​ൽ, ത​ണ​ൽ ചെ​യ​ർ​മാ​ൻ ഡോ.​ഇ​ദ്രീ​സ്, സ​ബ് ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
വെ​ള്ള​മു​ണ്ട ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു സ​മീ​പ​മാ​ണ് ഡ​യാ​ലി​സി​സ് സെ​ന്‍റ​റും സ്പെ​ഷ​ൽ സ്കൂ​ളും. പ​ടി​ഞ്ഞാ​റ​ത്ത​റ, വെ​ള്ള​മു​ണ്ട, തൊ​ണ്ട​ർ​നാ​ട്, എ​ട​വ​ക പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള​വ​ർ​ക്കു ഇ​വ​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും. വെ​ള്ള​മു​ണ്ട പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ, വ​ട​ക​ര ത​ണ​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് എ​ന്നി​വ മേ​ൽ​നോ​ട്ടം വ​ഹി​ക്കും.