ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണം വ്യാ​പ​ക​മാ​കു​ന്നു​വെ​ന്ന്
Wednesday, June 19, 2019 12:33 AM IST
മു​ട്ടി​ൽ: കൊ​ള​വ​യ​ൽ, നെന്മേനി, തൊ​ണ്ടു​പ്പാ​ളി, ഒ​ള​വ​ത്തൂ​ർ, മാ​നി​ക്കു​നി, കാ​ര്യം​പാ​ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഞ്ചാ​വ​ട​ക്ക​മു​ള്ള ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണം വ്യാ​പ​ക​മാ​കു​ന്നു​വെ​ന്ന് പ​രാ​തി. ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്്ക​ര​ണ പ​രി​പാ​ടി​ക​ളും ക​ർ​ക്ക​ശ നി​യ​മ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല​ട​ക്കം ആ​വ​ശ്യ​ക്കാ​ർ രാ​പ​ക​ൽ അ​ന്വേ​ഷി​ച്ചു​വ​രു​ന്നു.
ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് ഒ​റ്റ​യ്ക്ക് വ​രു​ന്ന വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് കൂ​ട്ട​മാ​യി നി​ൽ​ക്കു​ന്ന ഇ​ത്ത​രം സം​ഘ​ങ്ങ​ൾ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു.
ഇ​വ​രെ ചോ​ദ്യം ചെ​യ്യാ​നോ മൊ​ബൈ​ലി​ൽ ഫോ​ട്ടോ എ​ടു​ക്കാ​നോ സാ​ധി​ക്കു​ന്നി​ല്ലെന്ന് സ്ഥ​ല​വാ​സി​ക​ൾ പ​റ​യു​ന്നു. ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണ​ക്കാ​ർ​ക്കെ​തി​രേ എ​ക്സൈ​സും പോ​ലീ​സും ജാ​ഗ്ര​ത കാ​ണി​ക്ക​ണ​മെ​ന്ന് കൊ​ള​വ​യ​ൽ യം​ഗ് മെ​ൻ​സ് ക്ല​ബ് ആ​ൻ​ഡ് പ്ര​തി​ഭാ ഗ്ര​ന്ഥാ​ല​യം വാ​ർ​ഷി​ക പൊ​തു​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
കെ. ​പ​ത്മ​നാ​ഭ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ.​കെ. രാ​ജേ​ഷ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
എം.​കെ. ജെ​യിം​സ്, എ​ൻ.​ഡി. ത​ങ്ക​ച്ച​ൻ, ആ​നീ​സ് സെ​ബാ​സ്റ്റ്യ​ൻ, പി. ​സാ​ജി​ത, എ.​എ​ൻ. ഷൈ​ല​ജ, എം. ​കു​ഞ്ഞ​ബ്ദു​ള്ള, എം.​ടി. മ​നോ​ജ് കു​മാ​ർ, നി​ജീ​ഷ് ജോ​ർ​ജ്, ടി.​കെ. മു​ഹ​മ്മ​ദ്, എ.​എ​ൻ. ഹ​രി​ദാ​സ്, എ​ൻ.​പി. ബാ​ബു രാ​ജ്, വി.​പി. അ​ശോ​ക​ൻ, എം.​പി.​ജോ​ർ​ജ്, കെ. ​രാ​ജ​ൻ, പി.​ടി. ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.