ബ​ത്തേ​രി ടൗ​ണി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മായ മു​റി​ക​ളി​ൽ തീപിടുത്തം
Wednesday, June 19, 2019 12:33 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി ടൗ​ണി​ൽ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി കി​ട​ന്ന ര​ണ്ടാം നി​ല​യി​ലെ ര​ണ്ട് മു​റി​ക​ളി​ൽ തീ​പി​ടി​ച്ചു. റ​ഹിം മെ​മ്മോ​റി​യി​ൽ വ​ണ്‍​വേ റോ​ഡി​ൽ മാം​സ മാ​ർ​ക്ക​റ്റി​ന് സ​മീ​പ​ത്തു​ള്ള കെ​ട്ടി​ട​ത്തി​ലെ മു​റി​ക​ളി​ലാ​ണ് തീ​പി​ടി​ച്ച​ത്.
പ​ച്ച​ക്ക​റി കൊ​ണ്ടു​വ​രു​ന്ന ട്രേ​ക​ളും മ​റ്റ് ആ​ക്രി സാ​ധ​ന​ങ്ങ​ളു​മാ​ണ് മു​റി​ക​ളി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.30ഓ​ടെ​യാ​ണ് സം​ഭ​വം. ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തെ​ത്തി​യ ഫ​യ​ർ ഫോ​ഴ്സ് തീ ​അ​ണ​ച്ച​തു​മൂ​ലം വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.

കം​പ്യൂ​ട്ട​ർ ല​ക്ച​ർ നി​യ​മ​നം

ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന സ​ഹ​ക​ര​ണ യൂ​ണി​റ്റി​ന്‍റെ കീ​ഴി​ലെ ക​ര​ണി സ​ഹ​ക​ര​ണ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ജെ​ഡി​സി കോ​ഴ്സി​ൽ കം​പ്യൂ​ട്ട​ർ പാ​ർ​ട്ട് ടൈം ​ല​ക്ച​റ​റെ നി​യ​മി​ക്കു​ന്നു. വേ​ത​നം 11000 രൂ​പ. യോ​ഗ്യ​ത കം​പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം അ​ല്ലെ​ങ്കി​ൽ ബി​രു​ദം/​ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും പി​ജി​ഡി​സി​എ​യും അ​ല്ലെ​ങ്കി​ൽ ബി​ടെ​ക് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്. 21ന് ​രാ​വി​ലെ 10ന് ​കൂ​ടി​ക്കാ​ഴ്ച ന​ട​ക്കും. ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ അ​സ​ൽ രേ​ഖ​ക​ളു​മാ​യി പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04936 289725.