ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ക​ർ​ഷ​ക​രെ അ​വ​ഗ​ണി​ക്കു​ന്ന യു​ഡി​എ​ഫ് നി​ല​പാ​ട് തി​രു​ത്ത​ണ​മെ​ന്ന്
Wednesday, June 19, 2019 12:33 AM IST
പു​ൽ​പ്പ​ള്ളി: സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച 20 ലൈ​ഫ്ഫി​ഷ് സ്റ്റാ​ളു​ക​ളി​ൽ ഒ​രെ​ണ്ണം സ്ഥാ​പി​ക്കാ​നാ​യി പു​ൽ​പ്പ​ള്ളി​യെ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടും യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ വി​യോ​ജ​ന​ക്കു​റി​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് പ്ര​തി​ഷ​ധാ​ർ​ഹ​മാ​ണെ​ന്ന് കേ​ര​ള​ ക​ർ​ഷ​ക സം​ഘം കു​റ്റ​പ്പെ​ടു​ത്തി. സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ലൈ​ഫ് ഫി​ഷ് സ്റ്റാ​ൾ ലൈ​സ​ൻ​സി​നാ​യി ക​ർ​ഷ​ക​ർ പ​ഞ്ചാ​യ​ത്തി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ഇ​തി​നെ​തി​രേ വി​യോ​ജ​ന​ക്കു​റി​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.
ഉ​ൾ​നാ​ട​ൻ മ​ത്സ്യ​കൃ​ഷി​ക്കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ന​യ​മാ​ണ്. ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കി സ​ർ​ക്കാ​ർ ഇ​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​ണ്ട്. ഈ ​മ​ത്സ്യ​ത്തി​ന് മാ​ർ​ക്ക​റ്റ് കണ്ടെത്താന്‌ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളോ​ട് സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.
ഇ​തി​നാ​യാ​ണ് ലൈ​ഫ് ഫി​ഷ് സ്റ്റാ​ൾ അ​നു​വ​ദി​ച്ച​ത്. ഏ​റ്റ​വും ന​ല്ല നി​ല​യി​ൽ മ​ത്സ്യ​കൃ​ഷി ചെ​യ്ത സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കാ​രം നേ​ടി​യ 426 ക​ർ​ഷ​ക​രു​ടെ താ​ത്​പ​ര്യ​ങ്ങ​ൾ​ക്കെ​തി​രേ​യാ​ണ് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ച​തെ​ന്നും കേ​ര​ള ക​ർ​ഷ​ക​സം​ഘം കു​റ്റ​പ്പെ​ടു​ത്തി. പ്ര​കാ​ശ് ഗ​ഗാ​റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എ​സ്. രാ​മ​ച​ന്ദ്ര​ൻ പ്ര​സം​ഗി​ച്ചു.