ഇ​ന്ത്യ​ൻ പ്ര​തി​നി​ധി​യാ​യി റാ​ഷി​ദ് ഗാ​സാ​ലി പ​ങ്കെ​ടു​ക്കും
Wednesday, June 19, 2019 12:33 AM IST
ക​ൽ​പ്പ​റ്റ: യു​എ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് സ്റ്റേ​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്നാ​ഴ്ച​ത്തെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വി​സി​റ്റ​ർ ലീ​ഡ​ർ​ഷി​പ്പ് പ്രോ​ഗ്രാ​മി​ൽ ഇ​ന്ത്യ​ൻ പ്ര​തി​നി​ധി​യാ​യി റാ​ഷി​ദ് ഗ​സാ​ലി പ​ങ്കെ​ടു​ക്കും. വ​യ​നാ​ട് കൂ​ളി​വ​യ​ൽ കൊ​ല്ലി​യി​ൽ കു​ഞ്ഞാ​ല​ൻ-​ആ​യി​ഷ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് 31കാ​ര​നാ​യ റാ​ഷി​ദ്.
ഈ ​വ​ർ​ഷ​ം ഇ​ന്ത്യ​യി​ൽ​ നി​ന്നു യു​എ​സ് വി​ദേ​ശ​കാ​ര്യ​വ​കു​പ്പ് ക്ഷ​ണി​ച്ച ഏ​ക വ്യ​ക്തി​യാ​ണ് റാ​ഷി​ദ്. കാ​ന​ഡ, സിം​ഗ​പ്പൂ​ർ, മ​ലേ​ഷ്യ, ഓ​സ്ട്രേ​ലി​യ, ഫ്രാ​ൻ​സ്, സൗ​ദി അ​റേ​ബ്യ, ചൈ​ന, പാ​കി​സ്താ​ൻ തു​ട​ങ്ങി 15 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 18 പേ​ർ​ക്കാ​ണ് പ​രി​പാ​ടി​യി​ലേ​ക്കു ക്ഷ​ണം.
അ​മേ​രി​ക്ക​യു​ടെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, രാ​ഷ്്‌ട്രീയ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​റി​വു​നേ​ടാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണ് പ​രി​പാ​ടി. പു​തു​ത​ല​മു​റ​യി​ൽ വ​ർ​ഗീ​യ-​തീ​വ്ര​വാ​ദ ചി​ന്ത​ക​ൾ ത​ട​യാന്‌ ആ​വ​ശ്യ​മാ​യ ക്രി​യാ​ത്മ​ക പ​ദ്ധ​തി​ക​ളാ​ണ് ഈ ​മാ​സം അ​വ​സാ​ന വാ​ര​ത്തി​ലും ജൂ​ലൈ​യി​ലു​മാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ച​ർ​ച്ച ചെ​യ്യു​ന്ന​ത്.
മുന്‌രാ​ഷ്ട്ര​പ​തി​മാ​രാ​യ കെ.​ആ​ർ. നാ​രാ​യ​ണ​ൻ, പ്ര​തി​ഭ പാ​ട്ടീ​ൽ, മുന്‌ പ്ര​ധാ​ന​മ​ന്ത്രി​മാ​രാ​യ ഇ​ന്ദി​രാ ഗാ​ന്ധി, മൊ​റാ​ർ​ജി ദേ​ശാ​യി, എ.​ബി. വാ​ജ്പേ​യ് തു​ട​ങ്ങി​യ​വ​ർ മു​ന്പ് ഇ​ന്ത്യ​യി​ൽ​നി​ന്നു പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.
സൈ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സോ​ഷ്യ​ൽ ലീ​ഡ​ർ​ഷി​പ്പ് എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ, എ​രു​മാ​ട് നീ​ല​ഗി​രി കോ​ള​ജ് സെ​ക്ര​ട്ട​റി, കൂ​ളി​വ​യ​ൽ ഇ​മാം ഗ​സാ​ലി അ​ക്കാ​ഡ​മി അ​ക്ക​ഡേ​മി​ക് ഡ​യ​റ​ക്ട​ർ തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ് റാ​ഷി​ദ്. തെ​ര​ഞ്ഞ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നു വ​യ​നാ​ട്ടി​ലെ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ​യും പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ​യും പ്ര​സം​ഗം പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ​ത് ഇ​ദ്ദേ​ഹ​മാ​ണ്.
നാ​ളെ അ​മേ​രി​ക്ക​യ്ക്കു പോ​കു​ന്ന റാ​ഷി​ദി​നു കൂ​ളി​വ​യ​ൽ സൈ​ൻ കാ​ന്പ​സി​ൽ ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​നു യാ​ത്ര​യ​യ​പ്പ് ന​ൽ​കു​മെ​ന്നു സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​ഫ.​ടി. മോ​ഹ​ൻ​ബാ​ബു, ക​ണ്ണോ​ളി മു​ഹ​മ്മ​ദ്, എം.​പി. ബാ​ല​കു​മാ​ർ, കെ.​എം. അ​ബ്ദു​ല്ല, വി. ​ഹു​സൈ​ൻ, പി.​സി. ഇ​ബ്രാ​ഹിം ഹാ​ജി, സൈ​ൻ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പി. ​നൗ​ഫ​ൽ ഗ​സാ​ലി എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.