കുടിവെള്ളപൈ​പ്പ് പൊ​ട്ടി ; ന​വീ​ക​രി​ച്ച റോ​ഡ് ത​ക​രു​ന്നു
Wednesday, June 19, 2019 12:33 AM IST
വെ​ള്ള​മു​ണ്ട: ത​രു​വ​ണ-​കാ​ഞ്ഞി​ര​ങ്ങാ​ട് റോ​ഡ് കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ചെ​ല​വ​ഴി​ച്ചു ന​വീ​ക​രി​ച്ചു ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും ത​ക​ർ​ന്നു തു​ട​ങ്ങി. വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പു​ളി​ഞ്ഞാ​ൽ കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി​യൊ​ഴു​കു​ന്ന​താ​ണ് റോ​ഡി​ന്‍റെ ത​ക​ർ​ച്ച​യ്ക്കു കാ​ര​ണ​മാ​കു​ന്ന​ത്. വെ​ള്ള​മു​ണ്ട ടൗ​ണി​ൽ മൂ​ന്ന് ഇ​ട​ങ്ങ​ളി​ലാ​ണ് പൈ​പ്പ് പൊ​ട്ടി വെ​ള്ളം ഒ​ഴു​കു​ന്ന​ത്.
റോ​ഡു​പ​ണി ന​ട​ക്കു​ന്പോ​ൾ വാ​ട്ട​ർ അ​ഥോ​റി​റ്റി പ്ര​ദേ​ശ​ത്തെ പൈ​പ്പ് ക​ണ​ക‌്ഷ​ൻ ബ്ലോ​ക്ക് ചെ​യ്തി​രു​ന്നു.പണി പൂ​ർ​ത്തി​യാ​യ​തി​നു പി​ന്നാ​ലെ ക​ണ​ക്ഷ​ൻ പു​നഃ​സ്ഥാ​പി​ച്ച​പ്പോ​ഴാ​ണ് പൈ​പ്പു​ക​ൾ പൊ​ട്ടി​യൊ​ഴു​കാ​ൻ തു​ട​ങ്ങി​യ​ത്. പ്ര​ധാ​ന പൈ​പ്പി​നു പു​റ​മേ വീ​ടു​ക​ളി​ലേ​ക്കു​ള്ള വി​ത​ര​ണ​ക്കു​ഴ​ലു​ക​ളും പൊ​ട്ടി​യി​ട്ടു​ണ്ട്. ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​പ്പോ​ൾ റോ​ഡ് കു​ത്തി​പ്പൊ​ളി​ക്കു​ന്ന​തി​നു മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്നാ​ണ് വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ ലാ​ഘ​വ​ത്തോ​ടെ നാ​ട്ടു​കാ​രോ​ടു പ​റ​ഞ്ഞ​ത്. ത​ക​രാ​റി​ലാ​യ പൈ​പ്പു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്ക​ണ​മെ​ന്നു റോ​ഡ് പ​ണി തു​ട​ങ്ങി​യ ഘ​ട്ട​ത്തി​ൽ നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​താ​ണ്. ‌എ​ന്നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ടാ​ക്കി​യി​ല്ല. പൈ​പ്പ് പൊ​ട്ടി​യൊ​ഴു​കു​ന്ന​തി​നു അ​ടി​യ​ന്ത​ര പ​രി​ഹാ​രം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ സ​മ​രം ചെ​യ്യാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.