സ​ർ​വേ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി
Thursday, June 20, 2019 12:33 AM IST
ക​ൽ​പ്പ​റ്റ: കാ​ഞ്ഞി​ര​ത്തി​നാ​ൽ കു​ടും​ബം അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്ന​ ഭൂ​മി​യി​ൽ സ​ർ​വേ വ​കു​പ്പ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. ഭൂ​മി​യി​ൽ നി​യ​മ​സ​ഭാ പെ​റ്റീ​ഷ​ൻ​സ് ക​മ്മി​റ്റി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ സ​ർ​വേ ന​ട​ത്താ​നിരിക്കുകയാ​യി​രു​ന്നു. അതിനി ടെയാണ് പ​രി​ശോ​ധ​ന. സ​ർ​വേ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ, ജി​ല്ലാ സ​ർ​വേ സൂ​പ്ര​ണ്ട്, മാ​ന​ന്ത​വാ​ടി റീ ​സ​ർ​വേ സൂ​പ്ര​ണ്ട്, താ​ലൂ​ക്ക് സ​ർ​വേ​യ​ർ, ഹെ​ഡ് സ​ർ​വേ​യ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു ഭൂ​മി​യി​ൽ സ്ഥ​ല​പ​രി​ശോ​ധ​ന​യ്ക്കു എ​ത്തി​യ​ത്.
വ​നം വ​കു​പ്പ് അ​ന്യാ​യ​മാ​യി പി​ടി​ച്ചെ​ടു​ത്ത ഭൂ​മി തി​രി​കെ കി​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി 2015 ഓ​ഗ​സ്റ്റ് 15 മു​ത​ൽ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ സ​ത്യ​ഗ്ര​ഹം ന​ട​ത്തു​ന്ന കാ​ഞ്ഞി​ര​ത്തി​നാ​ൽ കു​ടും​ബാം​ഗം ജ​യിം​സി​നെ​യും കൂ​ട്ടി​യാ​ണ് സ​ർ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെത്തി​യ​ത്. കാ​ഞ്ഞി​ര​ങ്ങാ​ട് വി​ല്ലേ​ജി​ലെ നീ​ലോ​മി​ൽ സ​ർ​വേ ന​ന്പ​ർ 238/1ൽ ​ആ​ണ് കാ​ഞ്ഞി​ര​ത്തി​നാ​ൽ കു​ടും​ബ​ത്തി​ൽ​നി​ന്നു വ​നം വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത 12 ഏ​ക്ക​ർ കൃ​ഷി​യി​ടം. കു​ട്ട​നാ​ട് കാ​ർ​ഡ​മം ക​ന്പ​നി​യി​ൽ​നി​ന്നു കാ​ഞ്ഞി​ര​ത്തി​നാ​ൽ ജോ​സ് 1967ൽ ​വി​ല​യ്ക്കു വാ​ങ്ങി​യ ഭൂ​മി മ​ദ്രാ​സ് പ്രി​സ​ർ​വേ​ഷ​ൻ ഓ​ഫ് പ്രൈ​വ​റ്റ് ഫോ​റ​സ്റ്റ് ആ​ക്ടി​ന്‍റെ പ​രി​ധി​യി​ൽ​പ്പെ​ട്ട​താ​ണെ​ന്നു വാ​ദി​ച്ച് അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്താ​ണ് വ​നം വ​കു​പ്പ് അ​ധീ​ന​പ്പെ​ടു​ത്തി​യ​ത്. ഇ​തി​നെ​തി​രാ​യ വ്യ​വ​ഹാ​ര​ങ്ങ​ളി​ൽ വി​ധി കാ​ഞ്ഞി​ര​ത്തി​നാ​ൽ കു​ടും​ബ​ത്തി​നു അ​നു​കൂ​ല​മാ​യി​രു​ന്നി​ല്ല.
ഭൂ​മി തി​രി​കെ ല​ഭി​ക്കു​ന്ന​തി​നു ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക സം​ഘ​ട​ന​യാ​യ ഹ​രി​ത​സേ​ന​യു​ടെ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ അ​ഡ്വ.​വി.​ടി. പ്ര​ദീ​പ്കു​മാ​റാ​ണ് നി​യ​മ​സ​ഭാ പെ​റ്റീ​ഷ​ൻ​സ് ക​മ്മി​റ്റി​യെ സ​മീ​പി​ച്ച​ത്. കെ.​ബി. ഗ​ണേ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​നാ​യ ക​മ്മി​റ്റി ജൂ​ണ്‍ മൂ​ന്നി​നു തി​രു​വ​ന​ന്ത​പു​ര​ത്ത് തെ​ളി​വെ​ടു​പ്പു ന​ട​ത്തി​യി​രു​ന്നു. ഹ​ർ​ജി​ക്കാ​ര​നു പു​റ​മേ വ​നം, റ​വ​ന്യൂ, സ​ർ​വേ വ​കു​പ്പു​ക​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ഹാ​ജ​രാ​യ തെ​ളി​വെ​ടു​പ്പി​നു​ശേ​ഷ​മാ​ണ് ഓ​ഗ​സ്റ്റ് ര​ണ്ടി​നു ക​മ്മി​റ്റി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ സ​ർ​വേ ന​ട​ത്താ​ൻ തീ​രു​മാ​ന​മാ​യ​ത്. ഇ​തി​നു മു​ന്നോ​ടി​യാ​യി നീ​ലോ​ത്ത് എ​ത്തി​യ സ​ർ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ 1987ലെ ​റീ സ​ർ​വേ രേ​ഖ​ക​ളും ക​ല്ലു​ക​ളും പ​രി​ശോ​ധി​ച്ചു. കാ​ഞ്ഞി​ര​ത്തി​നാ​ൽ കു​ടും​ബം അ​വ​രു​ടേ​തെ​ന്നു പ​റ​യു​ന്ന ഭൂ​മി​യു​ടെ അ​തി​രു​ക​ളി​ലു​ള്ള കൈ​വ​ശ​ക്കാ​രെ സം​ബ​ന്ധി​ച്ച വി​വ​രം ശേ​ഖ​രി​ച്ചു. സ്ഥ​ല പ​രി​ശോ​ധ​ന​യി​ൽ ഭൂ​മി​യി​ൽ തെ​ങ്ങ​ട​യാ​ളം കൊ​ത്തി​യ സ​ർ​വേ​ക്ക​ല്ലു​ക​ളാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു കാ​ണാ​നാ​യ​ത്. സ്ഥ​ലം കൃ​ഷി​ഭൂ​മി​യാ​ണെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് തെ​ങ്ങ​ട​യാ​ളം കൊ​ത്തി​യ സ​ർ​വേ​ക്ക​ല്ലു​ക​ൾ. സ​ർ​വേ അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ അ​ടു​ത്ത ദി​വ​സം സ്ഥ​ല​പ​രി​ശോ​ധ​ന​യ്ക്കു എ​ത്തു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.