മ​ഴ​ കു​റ​വ്: വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തെ ബാ​ധി​ക്കും
Thursday, June 20, 2019 12:33 AM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ മ​ഴ​യു​ടെ ല​ഭ്യ​തക്കു​റ​വ് വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തെ കാ​ര്യ​മാ​യി ബാ​ധി​ക്കും. ജൂ​ണ്‍ ആ​ദ്യ​വാ​ര​ത്തി​ൽ ഒ​രാ​ഴ്ച​ക്കാ​ലം മ​ഴ പെ​യ്തി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് കു​റ​ഞ്ഞു. ഒ​രാ​ഴ്ച​യാ​യി ന​ല്ല വെ​യി​ലാ​ണ്. ജി​ല്ല​യി​ൽ പ​ന്ത്ര​ണ്ട് ഡാ​മു​ക​ളി​ൽ നി​ന്നു​ള്ള ജ​ലം ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​ധാ​ന​മാ​യും വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ നി​ന്ന് 845 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി​യാ​ണ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്.
നീ​ല​ഗി​രി ജി​ല്ല​യി​ലും ത​മി​ഴ്നാ​ട്ടി​ലെ മ​റ്റ് ജി​ല്ല​ക​ളി​ലേ​ക്കും ഇ​വി​ടെ നി​ന്നാ​ണ് വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന​ത്. മ​ഴ​യു​ടെ കു​റ​വ് കാ​ര​ണം ഡാ​മി​ലെ ജ​ല​നി​ര​പ്പ് പാ​ടെ താ​ഴ്ന്നി​രി​ക്കു​ക​യാ​ണ്. അ​പ്പ​ർ ഭ​വാ​നി ഡാ​മി​ൽ 210 അ​ടി ജ​ല​മാ​ണ് വേ​ണ്ട​ത് ഇ​തി​ൽ 141 അ​ടി ജ​ല​മാ​ണു​ള്ള​ത്. പൈ​ക്കാ​ര ഡാ​മി​ൽ 100 അ​ടി ജ​ലം വേ​ണ്ട സ്ഥാ​ന​ത്ത് 80 അ​ടി ജ​ല​മാ​ണു​ള്ള​ത്.
പോ​ർ​ത്തി​മ​ന്ദ് ഡാ​മി​ൽ 130 അ​ടി ജ​ലം വേ​ണ്ട സ്ഥാ​ന​ത്ത് 76 അ​ടി ജ​ല​മാ​ണു​ള്ള​ത്. അ​വി​ലാ​ഞ്ചി ഡാ​മി​ൽ 171 അ​ടി ജ​ലം വേ​ണ്ട സ്ഥാ​ന​ത്ത് 92 അ​ടി ജ​ല​മാ​ണു​ള്ള​ത്. എ​മ​റാ​ൾ​ഡ് ഡാ​മി​ൽ 184 അ​ടി ജ​ലം വേ​ണ്ട സ്ഥാ​ന​ത്ത് 83 അ​ടി ജ​ല​മാ​ണു​ള്ള​ത്. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ മ​ഴ പെ​യ്തി​ല്ലെ​ങ്കി​ൽ വൈ​ദ്യു​തി ഉ​ത്പാ​ദ​നം ഗ​ണ്യ​മാ​യി കു​റ​യും.

46 വാ​ഹ​ന​ങ്ങ​ൾ​ക്ക് പി​ഴ ചു​മ​ത്തി

ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ നി​യ​മം തെ​റ്റി​ച്ച 46 വാ​ഹ​ന​ങ്ങ​ൾക്ക് പി​ഴ ചു​മ​ത്തി. ടൂ​റി​സ്റ്റ് ബ​സ്, ഓ​ട്ടോ, ഓം​നി വാ​ൻ തു​ട​ങ്ങി​യ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു.
2.36 ല​ക്ഷം രൂ​പ​യാ​ണ് വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന് ഈ​ടാ​ക്കി​യ​ത്. പെ​ർ​മി​റ്റ് പു​തു​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. ജി​ല്ലാ ആ​ർ​ടി​ഒ വെ​ങ്കി​ട്ട​രാ​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.