ഗോ​ത്ര​സാ​ര​ഥി​യെ​ത്തി​യി​ല്ല; ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​ന​മു​പേ​ക്ഷി​ക്കു​ന്നു
Thursday, June 20, 2019 12:33 AM IST
വെ​ള്ള​മു​ണ്ട: ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ളു​ക​ളി​ലെ​ത്തി​ക്കാ​നും ഡ്രോ​പ്പ് ഒൗ​ട്ട് ത​ട​യാ​നും ഭ​ര​ണ​കൂ​ടം നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ക​യും വി​വി​ധ സം​ഘ​ങ്ങ​ളെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്പോ​ൾ കാ​ല​ങ്ങ​ളാ​യി കു​ട്ടി​ക​ളെ എ​ത്തി​ക്കാ​ൻ കോ​ള​നി​ക​ളി​ലെ​ത്തു​ന്ന ഗോ​ത്ര​സാ​ര​ഥി പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള വാ​ഹ​ന​ങ്ങ​ൾ മൂ​ന്നാ​ഴ്ച​യാ​യി​ട്ടും എ​ത്തി​യി​ല്ല. ഇ​തോ​ടെ കോ​ള​നി​ക​ളി​ലെ കു​ട്ടി​ക​ൾ പ​ഠ​നം നി​ർ​ത്തി കോ​ള​നി​ക​ളി​ലൊ​തു​ങ്ങു​ന്നു. വെ​ള്ള​മു​ണ്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ വാ​ളാ​രം​കു​ന്ന്, മം​ഗ​ല​ശേ​രി, നെ​ല്ലി​ക്ക​ച്ചാ​ൽ, പു​ളി​ഞ്ഞാ​ൽ തു​ട​ങ്ങി​യ ആ​ദി​വാ​സി കോ​ള​നി​ക​ളി​ലെ നി​ര​വ​ധി കു​ട്ടി​ക​ളാ​ണ് പ​ഠ​നം ഉ​പേ​ക്ഷി​ക്കുന്ന​ത്. മ​ല​മു​ക​ളി​ലും വ​ന​ത്തി​നുള്ളി​ലും ഉ​ള്ള കോ​ള​നി​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​മാ​ണ് വാ​ഹ​ന​സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ മുടങ്ങുന്ന​ത്. വെ​ള്ള​മു​ണ്ട എ​യു​പി സ്കൂ​ളി​ൽ മാ​ത്രം 235 ആ​ദി​വാ​സി കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്നു​ണ്ട്.
ഇ​വ​രി​ൽ ന​ല്ലൊ​രു ശ​ത​മാ​ന​വും വാ​ഹ​ന സൗ​ക​ര്യം ഉ​ള്ള​ത് കൊ​ണ്ട് മാ​ത്രം എ​ത്തു​ന്ന​വ​രാ​ണ്. ബാ​ണാ​സു​ര മ​ല​യ​ടി​വാ​ര​ത്തി​ലെ കോ​ള​നി​യി​ൽ മാ​ത്രം ഇ​രു​പ​തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​നം നി​ർ​ത്തി​യ​താ​യി ആ​ദി​വാ​സി​ക​ൾ പ​റ​യു​ന്നു. കു​ത്ത​നെ​യു​ള്ള മ​ല ഇ​റ​ങ്ങി അ​ഞ്ച് കി​ലോ​മീ​റ്റ​റി​ല​ധി​കം ന​ട​ന്നു വേ​ണം ഇ​വി​ട​ത്തെ കു​ട്ടി​ക​ൾ​ക്ക് സ്കൂ​ളി​ലെ​ത്താ​ൻ. മ​റ്റ് കോ​ള​നി​ക​ളി​ലെ സ്ഥി​തി​യും വ്യ​ത്യ​സ്ത​മ​ല്ല. ക​ഴി​ഞ്ഞ​വ​ർ​ഷം കൃ​ത്യ​മാ​യി ന​ട​ന്ന ഗോ​ത്ര സാ​ര​ഥി പ​ദ്ധ​തി ഈ ​വ​ർ​ഷം സ്കൂ​ൾ തു​റ​ന്ന് ര​ണ്ടാ​ഴ്ച പി​ന്നി​ടു​ന്പോ​ഴും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണെ​ന്ന് സ്കൂ​ള​ധി​കൃ​ത​ർ പ​റ​യു​ന്നു. വാ​ഹ​നം ആ​വ​ശ്യ​മു​ള്ള സ്കൂ​ളു​ക​ളു​ടെ പ​ട്ടി​ക പ്ര​ധാ​നാ​ധ്യാ​പ​ക​ർ പ​ഞ്ചാ​യ​ത്തി​ന് ന​ൽ​കു​ക​യും അ​വ ട്രൈ​ബ​ൽ വ​കു​പ്പി​ന് കൈ​മാ​റു​ക​യും ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​വ പ​രി​ശോ​ധി​ച്ച് വാ​ഹ​നം ഏ​ർ​പ്പാ​ട് ചെ​യ്യു​ന്ന​തി​നാ​യി ടെ​ൻഡർ ന​ട​പ​ടി​ക​ളു​ൾ​പ്പെ​ടെ ഇ​നി​യും അ​വ​ശേ​ഷി​ക്കു​ക​യാ​ണ്. അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ മാ​ത്ര​മാ​ണ് വി​ദ്യാ​ർ​ഥി​ക​ളി​ൽ മി​ക്ക പേ​രും സ്കൂ​ളി​ലെ​ത്തി​യ​ത്. ദു​ർ​ഘ​ട പാ​ത​ക​ൾ താ​ണ്ടി കു​ട്ടി​ക​ളെ സ്കൂ​ളി​ലെ​ത്തി​ക്കാ​ൻ മു​തി​ർ​ന്ന​വ​ർ​ക്ക് ക​ഴി​യാ​റു​മി​ല്ല. പ​ക​ൽ സ​മ​യം മ​ല​മു​ക​ളി​ൽ കു​ട്ടി​ക​ളെ ഒ​റ്റ​യ്ക്ക് നി​ർ​ത്തി പ​ണി​ക്ക് പോ​കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ തൊ​ഴി​ലി​ട​ത്തി​ലേ​ക്ക് കു​ട്ടി​ക​ളെ​യും ഒ​പ്പം കൂ​ട്ടു​ക​യാ​ണി​വ​ർ.
ചെ​റി​യ ചി​ല പ​ണി​ക​ൾ എ​ടു​ത്ത് കു​ട്ടി​ക​ളും തോ​ട്ട​ങ്ങ​ളി​ൽ ത​ങ്ങു​ക​യാ​ണ്. സ്കൂ​ളി​ലെ​ത്താ​ത്ത കു​ട്ടി​ക​ളെ തേ​ടി അ​ധ്യാ​പ​ക​ർ ചെ​ല്ലാ​റു​ണ്ടെ​ങ്കി​ലും വാ​ഹ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ കു​ട്ടി​ക​ൾ വ​രാ​ൻ ത​യ്യാ​റാ​കു​ന്നി​ല്ല. പ​ഞ്ചാ​യ​ത്തും സ്കൂ​ള​ധി​കൃ​ത​രും ഗോ​ത്ര സാ​ര​ഥി പ​ദ്ധ​തി​യു​ടെ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ നേ​ര​ത്തെ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നെ​ങ്കി​ലും വാഹനങ്ങൽ കിട്ടിയിട്ടില്ല. കു​ട്ടി​ക​ൾ സ്കൂ​ളി​ലെ​ത്താ​താ​യ​തോ​ടെ ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ആ​ശ​ങ്ക​യി​ലാ​ണ്.