മാ​ർ​ച്ച് ന​ട​ത്തി
Thursday, June 20, 2019 12:33 AM IST
അ​ന്പ​ല​വ​യ​ൽ: കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി പൊ​ളി​ച്ച റോ​ഡ് പു​ന​ർ​നി​ർ​മിക്കാ​ത്ത​തി​ൽ പ്ര​ധി​ഷേ​ധി​ച്ച് ഡി​വൈ​എ​ഫ്ഐ അ​ന്പ​ല​വ​യ​ൽ മേ​ഖ​ലാ ക​മ്മി​റ്റി പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു. കാ​രാ​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൊ​ളി​ച്ച റോ​ഡ് പു​ന​ർ നി​ർ​മിക്കാ​ത്ത​തി​നാ​ൽ ടൗ​ണി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ പ്പെ​ടു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.
വി​ദ്യാ​ർ​ഥിക​ള​ട​ക്ക​മു​ള്ള നി​ര​വ​ധി യാ​ത്ര​ക്കാ​ർ അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ണ് ടൗ​ണി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​തെ​ന്നും ഇ​തി​നെ​തരേ ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ മൗ​നം പാ​ലി​ക്കു​ക​യാ​ണെ​ന്നും അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ ഉ​പ​രോ​ധ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും ഡി​വൈ​എ​ഫ്ഐ മേ​ഖ​ലാ ക​മ്മി​റ്റി അ​റി​യി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. ഫെ​ബി​ൻ, പി.​എ​ച്ച്. ഷാ​നി​ബ്, കെ. ​ജാ​ഷി​ദ് , സി.​കെ. രാ​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.