ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ദു​ര​ന്ത നി​വാ​ര​ണ സേ​ന; 1,100 യു​വ​തി​ക​ളെ അം​ഗ​ങ്ങ​ളാ​ക്കും
Thursday, June 20, 2019 12:33 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​രി​ക്കു​ന്ന ദു​ര​ന്ത നി​വാ​ര​ണ സേ​ന​യി​ൽ 1,100 യു​വ​തി​ക​ളെ അം​ഗ​ങ്ങ​ളാ​ക്കു​മെ​ന്നു പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ, പൊ​ഴു​ത​ന ഡി​വി​ഷ​ൻ മെം​ബ​ർ പി.​എ​ൻ. വി​മ​ല എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളെ ശാ​സ്ത്രീ​യ​മാ​യി നേ​രി​ടു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സേ​ന രൂ​പീ​ക​ര​ണം.
ജി​ല്ല​യി​ലെ ഓ​രോ പ​ഞ്ചാ​യ​ത്ത്/​മു​നി​സി​പ്പ​ൽ വാ​ർ​ഡി​ൽ​നി​ന്നും 35 വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള സ​ന്ന​ദ്ധ സേ​വ​ന​ത്തി​നു ത​യാ​റാ​യ ര​ണ്ടു വീ​തം കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളെ​യാ​ണ് സേ​ന​യു​ടെ വ​നി​താ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക. നി​ല​വി​ൽ പ്ര​ദേ​ശി​ക ത​ല​ത്തി​ൽ ജീ​വ​ൻ​ര​ക്ഷാ​സ​മി​തി​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ര​ട​ക്കം പ​ര​മാ​വ​ധി യു​വാ​ക്ക​ളെ​യും സേ​ന​യു​ടെ ഭാ​ഗ​മാ​ക്കും. സേ​നാം​ഗ​ങ്ങ​ൾ​ക്കു ദു​ര​ന്ത​നി​വാ​ര​ണ​ത്തി​ൽ അ​ഗ്നി-​ര​ക്ഷാ​സേ​ന പ​രി​ശീ​ല​നം ന​ൽ​കും. പ​രി​ശീ​ല​ന​ത്തി​നും ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നു​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 35 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ക്കും.
സേ​ന​യി​ൽ ചേ​രാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ 25നും 30​നും ഇ​ട​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷാ​ഫോ​മി​ന്‍റെ മാ​തൃ​ക 25നു ​മു​ന്പ് പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. സേ​ന​യി​ലേ​ക്കു തെ​ര​ഞ്ഞ​ടു​ത്ത​വ​രു​ടെ ബ​യോ​ഡാ​റ്റ സ​ഹി​തം ഡ​യ​റ​ക്ട​റി പ്ര​സി​ദ്ധീ​ക​രി​ക്കും.
സേ​ന​യി​ലെ വ​നി​താ അം​ഗ​ങ്ങ​ൾ​ക്കു തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​നു പു​റ​മേ യൂ​ണി​ഫോ​മും അ​നു​വ​ദി​ക്കും. പു​രു​ഷന്മാ​ർ​ക്കു യൂ​ണി​ഫോം ഉ​ണ്ടാ​കി​ല്ലെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.