ന​ഗ​ര​സ​ഭയുടെ ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ധ​ർ​ണ ന​ട​ത്തി
Thursday, June 20, 2019 12:33 AM IST
ക​ൽ​പ്പ​റ്റ: ന​ഗ​ര​സ​ഭയുടെ ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​ൽ​പ്പ​റ്റ മ​ണ്ഡ​ലം ക​മ്മി​റ്റി ന​ഗ​ര​സ​ഭ ഓ​ഫീ​സി​ന് മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി. കെ​പി​സി​സി മെ​ംബർ പി.​പി. ആ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭാ ഭ​ര​ണം കു​ത്ത​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. സ​ർ​വ​മേ​ഖ​ല​ക​ളി​ലും അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വു​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പ്ര​ള​യ​ത്തി​ൽ ന​ശി​ച്ച ന​ഗ​ര​സ​ഭ​യി​ലെ റോ​ഡു​ക​ൾ ഇ​തു​വ​രെ ന​ന്നാ​ക്കാ​ൻ ഭ​ര​ണ​സ​മി​തി​ക്ക് സാ​ധി​ച്ചി​ട്ടി​ല്ല. സ്ട്രീ​റ്റ് ലൈ​റ്റു​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​നോ ന​ന്നാ​ക്കാ​നോ ത​യ്യാ​റാ​കു​ന്നി​ല്ല. ന​ഗ​ര​സ​ഭ​യി​ൽ അ​ന​ധി​കൃ​ത നി​ർ​മ്മാ​ണങ്ങ​ളും കൈയേ​റ്റ​ങ്ങ​ളും വ്യാ​പ​ക​മാ​ണ്. തോ​ടു​ക​ളും മ​റ്റും സ്വ​കാ​ര്യ​വ്യ​ക്തി​ക​ൾ ക​യ്യേ​റാ​ൻ ഭ​ര​ണ​സ​മി​തി ഒ​ത്താ​ശ ചെ​യ്യു​ക​യാ​ണ്. റി​യ​ൽ എ​സ്റ്റേ​റ്റ് മാ​ഫി​യ​യെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ടു​ക​ളാ​ണ് ഭ​ര​ണ​സ​മി​തി സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.
പ്ര​സി​ഡ​ന്‍റ് സാ​ലി റാ​ട്ട​ക്കൊ​ല്ലി അ​ധ്യ​ക്ഷ​ത വഹിച്ചു. ടി.​ജെ. ഐ​സ​ക്, ഗി​രീ​ഷ് ക​ൽ​പ്പ​റ്റ, കെ.​കെ. രാ​ജേ​ന്ദ്ര​ൻ, പി.​കെ. മു​ര​ളി, ഡി​ന്‍റോ ജോ​സ്, പി. ​വി​നോ​ദ്കു​മാ​ർ, ശ​ശി​ധ​ര​ൻ, ആ​യി​ഷ പ​ള്ളി​യാ​ൽ, ജ​ൽ​ത്രൂ​ദ് ചാ​ക്കോ, ബി​ന്ദു, കാ​രാ​ട​ൻ സ​ലീം, കെ.​കെ. മു​ത്ത​ലി​ബ്, സോ​നു എ​മി​ലി, ജി​ജു​രാ​ജ്, ആ​ന്‍റ​ണി, ര​വി പെ​രു​ന്ത​ട്ട, ജ​റീ​ഷ് ഉ​മ്മ​ത്തൂ​ർ, സു​നീ​ർ ഇ​ത്തി​ക്ക​ൽ, ഡി​റ്റോ ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.