വീ​ട് നി​ർ​മി​ച്ച് ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി
Thursday, June 20, 2019 12:35 AM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ലെ വി​വി​ധ ഗ്രാ​മ​ങ്ങ​ളി​ൽ വീ​ട് നി​ർ​മി​ച്ച് ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ജ​ന​ങ്ങ​ളി​ൽ നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. വീ​ട് നി​ർ​മി​ച്ച് ന​ൽ​കാ​മെ​ന്നും വാ​യ്പ ല​ഭ്യ​മാ​ക്കി​ത്ത​രാ​മെ​ന്നും വാ​ഹ​നം വാ​ങ്ങി​ത്ത​രാ​മെ​ന്നും പ​റ​ഞ്ഞാ​ണ് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. ഈ​റോ​ഡ്, സേ​ലം, കോ​യ​ന്പ​ത്തൂ​ർ മേ​ഖ​ല​ക​ളി​ലെ ചി​ല​രാ​ണ് ത​ട്ടി​പ്പി​ന് പി​ന്നി​ൽ. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ര​ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.
പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. 61 ല​ക്ഷം രൂ​പ​യാ​ണ് പ​ല​രി​ൽ നി​ന്നാ​യി ത​ട്ടി​യെ​ടു​ത്തി​രി​ക്കു​ന്ന​ത്. സ്ത്രീ​ക​ളാ​ണ് കൂ​ടു​ത​ലും ഇ​വ​രു​ടെ കെ​ണി​യി​ൽ അ​ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.