യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ​ക്കെ​തി​രേയു​ള്ള ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മെ​ന്ന്
Thursday, June 20, 2019 12:35 AM IST
പു​ൽ​പ്പ​ള്ളി: ലൈ​വ് ഫി​ഷ് സ്റ്റാ​ളി​ന് ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​തി​ൽ യു​ഡി​എ​ഫ് അംഗങ്ങൾ എ​തി​രാ​ണെന്നു​ള്ള ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് അംഗങ്ങൾ.
ക​ഴി​ഞ്ഞ മാ​സം 24 ന് ​ന​ട​ന്ന യോ​ഗ​ത്തി​ൽ ലൈ​വ് ഫി​ഷ്സ്റ്റാ​ളി​ന് ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച​പ്പോ​ൾ ഇ​ത് സം​ബ​ന്ധി​ച്ച് കോ​ട​തി​യി​ൽ കേ​സ് നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണാ​ധി​കാ​രി​ക​ളാ​ണ് മാ​റ്റി​യ​ത്.
കേ​സി​ൽ തീ​രു​മാ​ന​മു​ണ്ടാ​കാ​തെ ഈ ​മാ​സം 17 ന് ​ന​ട​ന്ന മീ​റ്റിം​ഗി​ൽ ലൈ​സ​ൻ​സ് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ൾ ക​ഴി​ഞ്ഞ മാ​സം 24 ന് ​ഭ​ര​ണ​സ​മി​തി​യെ​ടു​ത്ത തീ​രു​മാ​ന​പ്ര​കാ​രം മ​തി നടപടി എ​ന്ന സ​മീ​പ​ന​മാ​ണ് യു​ഡി​എ​ഫ് കൈക്കൊ​ണ്ട​ത്.
ഒ​രേ വി​ഷ​യ​ത്തി​ൽ അ​ടു​ത്ത​ടു​ത്ത് ര​ണ്ട് തീ​രു​മാ​നം സ്വീ​ക​രി​ച്ച​ത് പ​ഞ്ചാ​യ​ത്ത് ഭ​ര​ണാ​ധി​കാ​രി​ക​ളാ​ണ്.
ഇ​തി​ന്‍റെ പ​ഴി യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളു​ടെ ത​ല​യി​ൽ കെ​ട്ടി​വ​യ്ക്കാ​നാ​ണ് എ​ൽ​ഡി​എ​ഫ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. എം.​ഡി ക​രു​ണാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പു​ഷ്പ​ക​ല രാ​മ​ച​ന്ദ്ര​ൻ, ജോ​ളി ന​രി​തൂ​ക്കി​ൽ, രാ​ജി ജോ​ണ്‍​സ​ണ്‍, സ​ജി റെ​ജി, റീ​ജ ജ​ഗ​ദേ​വ​ൻ, ശ്യാ​മ​ള ര​വി, ര​ജ​നി ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.