കാ​ട്ടാ​ന​ ശല്യം: പാ​ട്ട​വ​യ​ലി​ൽ കി​ട​ങ്ങ് നി​ർ​മാ​ണം ഇ​ന്ന് തു​ട​ങ്ങും
Thursday, June 20, 2019 12:35 AM IST
ഗൂ​ഡ​ല്ലൂ​ർ: പാ​ട്ട​വ​യ​ലി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗൂ​ഡ​ല്ലൂ​ർ ആ​ർ​ഡി​ഒ ഓ​ഫീ​സി​ൽ ച​ർ​ച്ച ന​ട​ത്തി. ച​ർ​ച്ച​യി​ൽ ഉ​ന്ന​ത അ​ധി​കാ​രി​ക​ളും സ​ർ​വ​ക​ക്ഷി പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു. വ​നാ​തി​ർ​ത്തി​യി​ൽ മൂ​ന്ന് കി​ലോ​മീ​റ്റ​ർ നീള​ത്തി​ൽ കി​ട​ങ്ങ് നി​ർ​മി​ക്കും. പോ​ലീ​സ് ചെ​ക്പോ​സ്റ്റി​ന് സ​മീ​പം വ​നം​വ​കു​പ്പ് ചെ​ക്പോ​സ്റ്റ് സ്ഥാ​പി​ക്കും. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ മൊ​യ്തീ​ന് 60,000 രൂ​പ ന​ഷ്ട പ​രി​ഹാ​രം ന​ൽ​കും.
വ​നാ​തി​ർ​ത്തി​യി​ൽ സോ​ളാ​ർ വേ​ലി സ്ഥാ​പി​ക്കും, രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പാ​ട്ട​വ​യ​ൽ മേ​ഖ​ല​യി​ൽ നി​രീ​ക്ഷ​ണം ന​ട​ത്തും.
ഡി​എ​ഫ്ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി പ്ര​ത്യേ​ക ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ക്കും തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​യി​ൽ തീ​രു​മാ​നി​ച്ചു. ഇ​തി​ൽ ജെ​സി​ബി ഉ​പ​യോ​ഗി​ച്ചു​ള്ള കി​ട​ങ്ങ് നി​ർ​മാ​ണം വ​നം​വ​കു​പ്പ് ചെ​ക്പോ​സ്റ്റ് സ്ഥാ​പി​ക്ക​ലും ഇ​ന്ന് ത​ന്നെ ആ​രം​ഭി​ക്കും.
ഇ​തി​ന് ശേ​ഷ​വും കാ​ട്ടാ​ന ശ​ല്യം തു​ട​ർ​ന്നാ​ൽ തു​റ​പ്പ​ള്ളി​യി​ൽ സ്ഥാ​പി​ച്ച​ത് പോ​ലെ സോ​ളാ​ർ വേ​ലി സ്ഥാ​പി​ക്കും. യോ​ഗ​ത്തി​ൽ ഗൂ​ഡ​ല്ലൂ​ർ ആ​ർ​ഡി​ഒ രാ​ജ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.