ഏ​ക​ദി​ന ഉ​പ​വാ​സം
Thursday, June 20, 2019 12:35 AM IST
മാ​ന​ന്ത​വാ​ടി: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ലെ റോ​ഡു​ക​ളും പാ​ല​ങ്ങ​ളും ന​ന്നാ​ക്കാ​​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് ജ​ന​പ്ര​ധി​നി​ധി​ക​ൾ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്പി​ൽ ഏ​ക​ദി​ന ഉ​പ​വാ​സം ന​ട​ത്തി. സ​മ​രം ഡി​സി​സി സെ​ക്ര​ട്ട​റി എം.​ജി. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് ത​വി​ഞ്ഞാ​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
രാ​വി​ലെ 11 മു​ത​ൽ ഉച്ചകഴിഞ്ഞ് മൂ​ന്നു വ​രെ​യാ​യി​രു​ന്നു ഉ​പ​വാ​സം. ഉ​പ​വാ​സ​ത്തി​ന്‍റെ സ​മാ​പ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​പ്ര​ഭാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ എ​ക്ക​ണ്ടി മൊ​യ്തു​ട്ടി, ജോ​സ് കൈ​നി​ക്കു​ന്നേ​ൽ, ത​ങ്ക​മ്മ യേ​ശു​ദാ​സ്, എം.​ജി. ബാ​ബു, പി.​കെ. സി​ദ്ദി​ഖ്, കെ.​എ​സ്.സ​ഹ​ദേ​വ​ൻ, കെ.റെ​ഫീ​ക്ക്, വി.​ടി.ഷാ​ജി, ലി​സി ജോ​സ്, ടി.​കെ.ഗോ​പി,എം. ​അ​ബ്ദു​ൾ റ​ഹ്മാ​ൻ,വി​പി​ന​ച​ന്ദ്ര​ൻ മാ​സ്റ്റ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.